പാലക്കാട് : വടക്കഞ്ചേരി മഞ്ഞപ്രയില്‍ ബൈക്കിന് മുകളിലേക്ക് ആല്‍മരത്തിന്റെ കൊമ്പ് പൊട്ടിവീണ് രണ്ട് യുവാക്കള്‍ മരിച്ചു. ഇലക്ട്രി ക്കല്‍ ജോലിക്കാരായ കൊല്ലങ്കോട് ചീരണി അബ്ദുള്‍ഖാദറിന്റെ മകന്‍ സെയ്ത് മുഹമ്മദ് (20), അബ്ബാസിന്റെ മകന്‍ അബു (22) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പകല്‍ 10.30നാണ് അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്കിനുമുകളിലേക്ക് ഉണങ്ങിയ മരക്കൊമ്പ് പൊട്ടിവീഴുകയായിരുന്നു. ഇവരുടെ തലയിലേക്കാണ് കൊമ്പ് പതിച്ചത്. ഹെല്‍മറ്റ് പൊട്ടിതകര്‍ന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.