KOYILANDY DIARY

The Perfect News Portal

അധ്യാപക പാക്കേജില്‍ 1:45 അനുപാതം ഹൈക്കോടതി റദ്ദാക്കി

കൊച്ചി:  അധ്യാപക പാക്കേജില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി. പ്രൈമറി ക്ളാസുകളില്‍ 45 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി. എല്‍പി ക്ളാസുകളില്‍ 1:30 എന്ന അനുപാതവും  യുപി ക്ളാസുകളില്‍ 1: 35 എന്ന അനുപാതവും നടപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പ്രൈമറി ക്ളാസുകളില്‍ കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം ബാധകമാണെന്നും ഹൈക്കോടതി അറിയിച്ചു. ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെയാണ് ഉത്തരവ്.