തിരുവനന്തപുരം :ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി ബാറുടമ ബിജു രമേശിന്റെ രാജധാനി ഹോട്ടല്‍ പൊളിച്ചുനീക്കാനുള്ള ഫയല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. റവന്യു സെക്രട്ടറിയാണ് ഫയല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറിയത്. കെട്ടിടം പൊളിക്കുന്നതിനെതിരെ ബിജു രമേശ് കോടതിയില്‍നിന്ന് സ്റ്റേ നേടിയിരുന്നു.

നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായാണ് ബിജു രമേശിന്റെ കെട്ടിടവും പൊളിച്ചുനീക്കാന്‍ തീരുമാനിച്ചത്.ഹോട്ടല്‍ നിര്‍മ്മിക്കുന്നതിന് തെക്കനക്കര കനാലിന്റെ പുറമ്പോക്ക് കയ്യേറിയിട്ടുണ്ടെന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊളിച്ച് നീക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കിയത്.ദുരന്തനിവാരണ നിയമം അനുസരിച്ച് കെട്ടിടം പൊളിക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെടും.