KOYILANDY DIARY

The Perfect News Portal

ഡോ. എം മാധവൻ്റെ സ്മരണയ്ക്ക് ബസ്‌ കാത്തിരിപ്പു കേന്ദ്രം

ബാലുശേരി: ബാലുശേരിയിൽ ഡോ. എം മാധവൻ്റെ സ്മരണയ്ക്ക് ബസ്‌ കാത്തിരിപ്പു കേന്ദ്രം. കോവിഡ് അവധി കഴിഞ്ഞ് തൃക്കുറ്റിശേരി  സ്കൂളിലെത്തുന്ന വിദ്യാർഥികൾക്കിനി ഇനി ബസ് കാത്തുനിന്ന്‌ കാലുകുഴയേണ്ട. അവർക്കിരിക്കാനിതാ ആകർഷകമായ ബസ് കാത്തിരിപ്പുകേന്ദ്രം, തൃക്കുറ്റിശേരി സ്കൂൾ ഏരിയയിലെ സി.പി.ഐ.എം പ്രവർത്തകരാണ് നാടിൻ്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്ത് പ്രകാശം പരത്തി അകാലത്തിൽ പൊലിഞ്ഞ ഡോ. എം മാധവൻ്റെ (മുത്തു വൈദ്യർ ) സ്മരണാർഥം സ്കൂളിന് മുന്നിൽ ബസ്‌ കാത്തിരിപ്പുകേന്ദ്രം പണിതത്.

ഏരിയാ കമ്മിറ്റിയംഗം പി കെ ഗംഗാധരൻ ഉദ്ഘാടനംചെയ്തു. കെ ശങ്കരൻ നമ്പൂതിരി അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി ടി ഷാജു, തച്ചയിൽ ഷാജി എന്നിവർ സംസാരിച്ചു. പി കെ സജിത് സ്വാഗതം പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *