ചിറ്റാരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് ശിലാസ്ഥാപനം
![](https://koyilandydiary.com/wp-content/uploads/2015/12/chittarikadav.jpg)
കൊയിലാണ്ടി> ചിറ്റാരിക്കടവിൽ മഞ്ഞപ്പുഴ (രാമൻപുഴ) യ്ക്ക് കുറുകെ നിർമ്മിക്കുന്ന ചിറ്റാരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ശിലാസ്ഥാപനം നാളം വൈകിട്ട് 4 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.ജെ ജോസഫ് നിർവ്വഹിക്കുന്നു. ചടങ്ങിൽ കെ ദാസൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലയിൽ കൊയിലാണ്ടി, ബാലുശ്ശേരി, പേരാമ്പ്ര നിയോജക മണ്ഡലങ്ങളിലെ കൊയിലാണ്ടി നഗരസഭ, ഉള്ള്യേരി പഞ്ചായത്ത്, നടുവണ്ണൂർ പഞ്ചായത്ത് എന്നിവിടങ്ങളിൽ ജലസേചന സൗകര്യവും, ശുദ്ധജല ലഭ്യതയും ഉറപ്പുവരുത്തുന്ന പദ്ധതിയാണിത്. ആയിരക്കണക്കിന് ജനങ്ങൾക്ക് പദ്ധതി പ്രയോജനപ്പെടും.
![](https://koyilandydiary.com/wp-content/uploads/2022/09/IMG-20240613-WA0139.jpg)