KOYILANDY DIARY

The Perfect News Portal

മാലിന്യമുക്ത നഗരസഭ ‘ഹരിതം’ സംസ്ഥാന പുരസ്‌കാരം കൊയിലാണ്ടിക്ക്

കൊയിലാണ്ടി : മലബാർ ഗോൾഡും മലയാള മനോരമയും ചേർന്ന് നടത്തിയ സംസ്ഥാനത്തെ ഏറ്റവും മികച്ച മാലിന്യമുക്ത നഗരസഭയായി കൊയിലാണ്ടിയെ തെരഞ്ഞെടുത്തു. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 86 നഗരസഭകളിൽനിന്ന് തിരഞ്ഞെടുത്ത 10 നഗരസഭകളിൽനിന്നാണ് കൊയിലാണ്ടിയെ ഏറ്റവും മികച്ച നഗരസഭയായി തെരഞ്ഞെടുത്തത്. 10 ലക്ഷം രൂപയും ട്രോഫിയുമാണ് സമ്മാനം. അവാർഡ് കോഴിക്കോട് താജ് ഹോട്ടലിൽ വെച്ച് പഞ്ചായത്ത് നഗരകാര്യ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി കൊയിലാണ്ടി നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യന് കൈമാറി. ജില്ലാ കലക്ടർ എൻ. പ്രശാന്ത്, വൈസ് ചെയർപേഴ്‌സൺ വി. കെ. പതമിനി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. സുന്ദരൻ, എൻ.കെ.ഭാസ്‌കരൻ, കൗൺസിലർമാരായ അഡ്വ: കെ. വിജയൻ, പി. കെ. സുരേഷ്, മലബാർ ഗോൾഡ് ചെയർമാൻ എം. പി. അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.