ക്വാറികള്‍ക്കും പാരിസ്ഥിക അനുമതി നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവ്

കൊച്ചി: എല്ലാ ക്വാറികള്‍ക്കും പാരിസ്ഥിക അനുമതി നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവ്. അഞ്ച് ഹെക്ടറില്‍ താഴെയുള്ള ഭൂമിയില്‍ ഖനനം നടത്താന്‍ സര്‍ക്കാര്‍ അനുവദിച്ച ഇളവുകളാണ് റദ്ദാക്കിയത്. സര്‍ക്കാര്‍ തീരുമാനം ഭരണഘടനാ ലംഘനമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി എല്ലാ ഖനനത്തിനും പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന് നിര്‍ദ്ദേശിച്ചു. 2005 ലെ ഖനന നിയമം കര്‍ശനമായി പാലിക്കണമെന്ന നിര്‍ദ്ദേശവും ഹൈക്കോടതി നല്‍കിയിട്ടുണ്ട്. 2015 ല്‍ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനംചെയ്ത ചെറുകിട ധാതുഖനനചട്ടത്തിലെ 12ാം വകുപ്പിലാണ് അഞ്ച് ഹെക്ടര്‍ വരെയുള്ള ഭൂമിയില്‍ ധാതു ഖനനം നടത്തുന്നതിനുള്ള ലൈസന്‍സ് പുതുക്കുന്നതിന് പരിസ്ഥിതി അനുമതി നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കിയിരുന്നത്.
