ഇരിങ്ങലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് കൊയിലാണ്ടി കൊല്ലം സ്വദേശി മരിച്ചു


കൊയിലാണ്ടി : ഇരിങ്ങലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് കൊയിലാണ്ടി കൊല്ലം മരിച്ചു. കൊയിലാണ്ടി കൊല്ലം ഊരാം കുന്നുമ്മൽ പരേതനായ സഹദേവന്റെ മകനും, മാതൃഭൂമി സർക്കുലേഷൻ വിഭാഗത്തിലെ ജീവനക്കാരനുമായ നിഷാന്ത് കുമാർ (45) ആണ് മരിച്ചത്. ഇന്ന് കാലത്ത് പത്ത് മണിയോടെയാണ് അപകടം. വടകര ഭാഗത്തേക്ക് പോകുന്ന നിഷാന്തിന്റെ ബൈക്കി+ അതിവേഗത്തിൽ വന്ന കാർ ഇടിക്കുകയായിരുന്നു.


ഓടിക്കൂടിയ നാട്ടുകാർ വടകര ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. മാതൃഭുമി വടകര, കുറ്റ്യാടി മേഖലകളിൽ സർക്കുലേഷനിൽ ജോലി ചെയ്യുകയായിരുന്നു നിഷാന്ത് കുമാർ. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



