KOYILANDY DIARY.COM

The Perfect News Portal

മണക്കാട്ടെ വീട്ടമ്മയുടെ കൊലപാതകത്തില്‍ ഭര്‍ത്താവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

തിരുവനന്തപുരം: മണക്കാട് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. സിനിമ കാണുന്നതിനിടെ തീയറ്ററില്‍ വച്ച്‌ ആരെയോ നോക്കി ചിരിച്ചുവെന്ന് കുറ്റപ്പെടുത്തിയാണ് ഭര്‍ത്താവായ മാരിയപ്പന്‍ ഭാര്യയെ കൊലപ്പെടുത്തിയത്.

മണക്കാട് മുക്കേക്കാലയ്ക്കല്‍ ക്ഷേത്രത്തിന് സമീപം മുക്കോലയ്ക്കല്‍ റസിഡന്റ്സ് അസോസിയേഷന്‍ നമ്ബര്‍ 22 വീട്ടിലെ മുകള്‍ നിലയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിനി കന്നിയമ്മാളിനെ (45) കൊലപ്പെടുത്തിയ കേസില്‍ പൊലീസ് പിടിയിലായപ്പോഴാണ് ഭര്‍ത്താവ് ഇത്തരമൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

തിയറ്ററില്‍ വച്ച്‌ കന്നിയമ്മാള്‍ ഏതോ പുരുഷനെ നോക്കി ചിരിച്ചുവെന്നും പരസ്പരം നോക്കിയെന്നും ആരോപിച്ച്‌ ഇരുവരും തമ്മില്‍ കലഹിച്ചിരുന്നു. സിനിമയില്‍ കണ്ട വയലന്‍സ് രംഗങ്ങള്‍ കൂടിയായപ്പോള്‍ മാരിയപ്പന് എന്തു ചെയ്യാനുള്ള ധൈര്യം കിട്ടി. ചുറ്റികകൊണ്ട് കന്നിയമ്മാളിനെ തലയ്ക്കടിച്ചു വീഴ്‌ത്തിയ ശേഷം കഴുത്തറുക്കുകയായിരുന്നു. രക്തം ചീറ്റുന്നതും ഭാര്യ പിടയുന്നതുമൊന്നും വകകയ്ക്കാതെ കൊലയ്ക്കുപയോഗിച്ച കത്തിയും ചുറ്റികയും കഴുകി മേശയില്‍ സൂക്ഷിച്ചു. തുടര്‍ന്ന് രക്തം പുരണ്ട വസ്ത്രങ്ങള്‍ മാറ്റി കുളിച്ച ശേഷം പുറത്തിറങ്ങി. പേരൂര്‍ക്കടയ്ക്ക് സമീപം മൊബൈല്‍ ഫോണ്‍ എവിടേയ്ക്കോ വലിച്ചെറിഞ്ഞു.

Advertisements

കൊലപാതകത്തിന് ശേഷം തമിഴ്‌നാട്ടിലേയ്ക്ക് ഒളിവില്‍ പോയ മാരിയപ്പനെ തിരുനല്‍വേലിക്ക് സമീപത്തു നിന്നാണ് പൊലീസ് പിടികൂടിയത്. സ്‌കൂട്ടര്‍ ഉപേക്ഷിച്ച ശേഷം ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച്‌ പാലോടും ചെങ്കോട്ടയിലും തുടര്‍ന്ന് തെങ്കാശിവഴി ബസിലാണ് തിരുനല്‍വേലിയിലെത്തിയത്. കയ്യിലെ പണം തീര്‍ന്ന് ചുറ്റിത്തിരിയുന്നതിടെ ഉടുമുണ്ടില്‍  തൂങ്ങി മരിക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ലെന്നും ഇയാള്‍ പറഞ്ഞു. ‘സ്വാമി 2’ എന്ന സിനിമയ്ക്കു ശേഷം വീട്ടില്‍ മടങ്ങിയെത്തിയപ്പോഴായിരുന്നു കൊലപാതകം.

കൊലപാതകം നടക്കുമ്ബോള്‍ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. നല്ല മഴപെയ്യുന്ന സമയവുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം മാരിയപ്പന്‍ വീട്ടില്‍ നിന്നും ഇറങ്ങി തന്റെ ടൂവീലറില്‍ കയറി പോയി. ഈ സമയം ഇളയ മകന്‍ മണികണ്ഠന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു. അച്ഛന്‍ വേഗത്തില്‍ തന്നെ മറികടന്ന് വണ്ടിയില്‍ പോകുന്നത് കണ്ടു. വീട്ടിലെത്തി കോളിങ് ബെല്‍ അടിച്ചിട്ട് വാതില്‍ തുറക്കാത്തതിനാല്‍ താഴെ താമസിക്കുന്ന വീട്ടുടമസ്ഥനോട് മറ്റൊരു തക്കോല്‍ വാങ്ങി തുറന്ന് അകത്ത് കടന്നു. ഏപ്പോള്‍ അച്ഛന്റെയും അമ്മയുടെയും മുറി അടഞ്ഞു കിടക്കുന്നത് കണ്ടു. തള്ളി തുറക്കാന്‍ ശ്രമിച്ചിട്ടും നടക്കാതായതോടെ വീണ്ടും വിട്ടുടമസ്ഥനോട് മറ്റൊരു താക്കോല്‍ വാങ്ങി തുറന്നപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന കന്നിയമ്മയെ കാണുന്നത്.

ക്ഷേത്രത്തില്‍ ദിവസവും പോകുന്നത് സംബന്ധിച്ച്‌ പലവട്ടം വഴക്കടിച്ചിട്ടുണ്ട്. ദിവസവും ആരെ കാണാനാണ് പോകുന്നത് എന്ന് ചോദിച്ച്‌ പലപ്പോഴും മാനസികമായി ഉപദ്രവിക്കുന്നത് പതിവായിരുന്നു. പരപുരുഷ ബന്ധം ആരോപിച്ച്‌ ദേഹോപദ്രവും ഏല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നലെ ഇരുവരും നല്ല സ്‌നേഹത്തിലായിരുന്നു പെരുമാറിയിരുന്നത്. മാരിയപ്പന്റെ എം.എ.ടി ടൂ വീലറിലാണ് ഇരുവരും പുറത്ത് പോയത്. സിനിമ കണ്ട ശേഷം കിഴക്കേ കോട്ടയിലെ ഹോട്ടലില്‍ നിന്നും ആഹാരം കഴിച്ച്‌ പുറത്തിറങ്ങുന്നതും ചിലര്‍ കണ്ടിരുന്നു.

ആക്രികച്ചവടം നടത്തി ജീവിക്കുന്ന മാരിയപ്പനെ പറ്റി നാട്ടുകാര്‍ക്കൊക്കെ നല്ല മതിപ്പാണ്. വളരെ നല്ല രീതിയില്‍ ജീവിക്കുന്ന കുടുംബമായിരുന്നു ഇവരുടെത്. മദ്യപിക്കും എന്നതൊഴിച്ചാല്‍ മറ്റ് ദുശീലങ്ങളൊന്നും ഇല്ലായിരുന്നു. വീടുകളില്‍ നിന്നും ആക്രി സാധനങ്ങള്‍ ശേഖരിച്ച്‌ അത് വിറ്റ് കിട്ടുന്ന തുക കൊണ്ടാണ് ജീവിച്ചു പോന്നത്. മാരിയപ്പന്‍ കൊല ചെയ്തു എന്ന് വിശ്വസിക്കാനാവുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്. ഗണേശന്‍, മണികണ്ഠന്‍, ഗീത. ഗീതയെ തൂത്തുക്കുടിയില്‍ തന്നെ വിവാഹം കഴിപ്പിച്ചയച്ചു. മറ്റു രണ്ട് പേരും ബിബിഎയ്ക്കും ബിഎയ്ക്കും പഠിക്കുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!