കേരള എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. മിനിക്ക് യാത്രയയപ്പ് നല്കി
.
കൊയിലാണ്ടി: കേരള എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന കെ മിനിക്ക് കൊയിലാണ്ടി ടൗൺ ഹാളിൽ യാത്രയയപ്പ് നൽകി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹംസ കണ്ണാട്ടിൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് എസ് കെ ജെയ്സി അധ്യക്ഷയായി. ഏരിയ സെക്രട്ടറി ഇ ഷാജു സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം ദൈത്യേന്ദ്രകുമാർ, സിന്ധു രാജൻ, ജില്ലാ പ്രസിഡൻ്റ് ടി സജിത്ത് കുമാർ എന്നിവർ സംസാരിച്ചു.




