KOYILANDY DIARY.COM

The Perfect News Portal

ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്ന മലയാളി അനിൽ മേനോന് യാത്രാമംഗളങ്ങളുമായി വന്മുകം-എളമ്പിലാട് എംഎൽപി സ്‌കൂൾ വിദ്യാർത്ഥികൾ

.
ചിങ്ങപുരം: ബഹിരാകാശ ദൗത്യത്തിനായി യാത്രതിരിക്കുന്ന മലയാളിയായ നാസ ബഹിരാകാശ യാത്രികൻ അനിൽ മേനോന് യാത്രാമംഗളങ്ങൾ നേർന്ന് വന്മുകം-എളമ്പിലാട് എംഎൽപി സ്‌കൂളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രത്യേക ആശംസാ പരിപാടി സംഘടിപ്പിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ലീഡർ മിലൻ രാഗേഷ് അധ്യക്ഷത വഹിച്ചു.
ശാസ്ത്ര ലോകത്ത് ഇന്ത്യയ്ക്ക് അഭിമാനമായി മാറിയ അനിൽ മേനോന്റെ നേട്ടങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. കഠിനാധ്വാനവും നിശ്ചയദാർഢ്യവും സ്വപ്നങ്ങളെ യാഥാർഥ്യമാക്കുമെന്ന സന്ദേശം പരിപാടിയിൽ പങ്കുവെച്ചു. ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പരിപാടിയിൽ ചർച്ച ചെയ്തു.
അനിൽ മേനോന്റെ ചിത്രം ഉൾപ്പെടുത്തിയ ആശംസാ പോസ്റ്റർ വിദ്യാർത്ഥികൾ പ്രകാശനം ചെയ്തു. അദ്ദേഹത്തിന്റെ ദൗത്യം വിജയകരമായി പൂർത്തിയാക്കി സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങിയെത്തട്ടെയെന്ന്  കുട്ടികളും, അധ്യാപകരും ആശംസകൾ നേർന്നു. സ്‌കൂൾ ഡെപ്യൂട്ടി ലീഡർ മെഹക് നൗറീൻ, പി.കെ അബ്‌ദുറഹ്മാൻ, വി.ടി ഐശ്വര്യ, പി. സിന്ധു, വി.പി. സരിത എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!