KOYILANDY DIARY.COM

The Perfect News Portal

പാലക്കാട് പശുക്കളെ ഇടിച്ച് ട്രെയിൻ ഗതാഗതം തടസപ്പെട്ടു; 13 പശുക്കൾ ചത്തു

പാലക്കാട്: പശുക്കളെ ഇടിച്ച് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. പാലക്കാട് ഞാവളംതോടിൽ വെച്ചാണ് പശുക്കളെ ട്രെയിൻ ഇടിച്ചിട്ടത്. ചെന്നൈ പാലക്കാട് ട്രെയിനാണ് പശുക്കളെ ഇടിച്ചത്. 13 പശുക്കളെയാണ് ട്രെയിൻ തട്ടിയത്. 13 പശുക്കളും ചത്തു. പൊലീസിൻ്റെ നേതൃത്വത്തിൽ പശുക്കളുടെ ജഡം നീക്കി ട്രെയിൻ സർവീസ് പുനസ്ഥാപിച്ചു.

മേയാനായി വിട്ടിരുന്ന പശുക്കൾ പാളത്തിൽ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. ഇവയെയാണ് ചെന്നൈ – പാലക്കാട് ട്രെയിന്‍ ട്രെയിൻ തട്ടിയത്. പശുക്കളെ ഇടിച്ചതിനു പിന്നാലെ ട്രെയിൻ നിർത്തിയിടുകയായിരുന്നു. മീനാക്ഷിപുരം പൊലീസ് സ്ഥലത്തെത്തിയാണ് പശുക്കളുടെ ജഡ‍ം ട്രാക്കിൽ നിന്ന് മാറ്റിയത്.

Share news
error: Content is protected !!