KOYILANDY DIARY.COM

The Perfect News Portal

ഇന്ന് ലോക ചോക്ലേറ്റ് ദിനം

.

ഇന്ന് ലോക ചോക്ലേറ്റ് ദിനം. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കിടയിലും ചോക്ലേറ്റ് ഇഷ്ടമല്ലാത്തവര്‍ വളരെ കുറവായിരിക്കും. കുട്ടിക്കാലത്ത് കഴിച്ചിരുന്ന ചോക്ലേറ്റുകള്‍ പലര്‍ക്കും ഒരു വികാരമാണ്. ചോക്ലേറ്റ് കേക്ക്, ചോക്ലേറ്റ് ഐസ്‌ക്രീം, ഹോട്ട് ചോക്ലേറ്റ്, ഡെത്ത് ബൈ ചോക്ലേറ്റ്, ചോക്ലേറ്റ് ഫ്‌ലേവേര്‍ഡ് ഡ്രിങ്ക്‌സ്, ചോക്ലേറ്റ് ചായ, ചോക്ലേറ്റ് ആര്‍ട്ട് തുടങ്ങി ചോക്ലേറ്റ് രുചി നമ്മളെ കീഴടക്കിയിരിക്കുകയാണ്. നിങ്ങളുടെ ഇഷ്ട സ്വീറ്റിനെക്കുറിച്ച് കൗതുകകരമായ ചില കാര്യങ്ങള്‍ അറിയാം. 

 

 

ചില്ലറ തുട്ടുകള്‍ പോലെ കൊക്കോ ബീന്‍സെണ്ണി കൊടുത്ത് പലതും വാങ്ങുന്ന കാലം ഇപ്പോള്‍ സങ്കല്‍പ്പിക്കാനെങ്കിലുമാകുമോ? എന്നാല്‍ അങ്ങനെയൊരു സമയം ഉണ്ടായിട്ടുണ്ട്. നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, പുരാതന ആസ്‌ടെക് സാമ്രാജ്യത്തിലെ ആളുകള്‍ മറ്റ് ഭക്ഷണ സാധനങ്ങള്‍ വാങ്ങാനായി ഇത് പകരം നല്‍കിയിട്ടുണ്ട്.

Share news
error: Content is protected !!