KOYILANDY DIARY

The Perfect News Portal

പ​ണ​വും സ്വ​ർ​ണ​വു​മ​ട​ങ്ങി​യ ബാ​ഗ് ഉ​ട​മ​ക്ക് തിരികെ ന​ൽ​കി വി​ദ്യാ​ർ​ഥി​ക​ൾ മാ​തൃ​ക​യാ​യി

പ​ണ​വും സ്വ​ർ​ണ​വു​മ​ട​ങ്ങി​യ ബാ​ഗ് ഉ​ട​മ​ക്ക് തിരികെ ന​ൽ​കി വി​ദ്യാ​ർ​ഥി​ക​ൾ മാ​തൃ​ക​യാ​യി. പ​യ്യോ​ളി: തി​ക്കോ​ടി​യൻ സ്മാ​ര​ക ഗ​വ. ഹ​യ​ർ സെ​ക്ക​ണ്ട​റി​ സ്ക്കൂളിലെ ​എ​ട്ടാം​ ക്ലാസ് വി​ദ്യാ​ർ​ഥി​ക​ളാ​യ ​കാ​ട്ടു​കു​റ്റി​യി​ൽ ഉ​ദ​യ​ൻ്റെ മ​ക​ൻ അ​മ​ൻ, മ​ണ​പ്പു​റ​ത്ത് ബാ​ബു​വി​ൻ്റെ മ​ക​ൻ മാ​ധേ​വ് എ​ന്നി​വ​ർ​ക്കാ​ണ് ബാഗ് ക​ള​ഞ്ഞു​കി​ട്ടി​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് സം​ഭ​വം.

മ​ധ്യ​പ്ര​ദേ​ശി​ലേ​ക്ക് പോ​കാ​ൻ വേ​ണ്ടി പു​റ​പ്പെ​ട്ട ഇ​രി​ങ്ങ​ൽ സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബ​ത്തി​ൻ്റെ പ​ണ​വും സ്വ​ർ​ണ​വും വ​സ്ത്ര​വു​മ​ടങ്ങിയ ബാ​ഗ് ഇ​രി​ങ്ങ​ൽ കു​ന്ന​ങ്ങോ​ത്ത് പാ​ല​ത്തി​നു സ​മീ​പം വെ​ച്ച് ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്ന് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​ വീ​ഴു​ക​യായിരുന്നു. ഇത് സ്കൂ​ൾ വി​ട്ട് സൈ​ക്കി​ളി​ൽ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യും ഉ​ട​ൻ ബാ​ഗു​മെ​ടു​ത്ത് ഓ​ട്ടോ​ക്ക് പിന്നാലെ പോയെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്ന് ബാഗ് പൊ​തു​പ്ര​വ​ർ​ത്ത​ക​നും പ​യ്യോ​ളി പ്ര​സ് ക്ല​ബ് വൈ​സ് പ്ര​സി​ഡ​ണ്ടുമായ​ സ​ബീ​ഷ് ​കു​ന്ന​ങ്ങോ​ത്തിൻ്റെ വീ​ട്ടി​ലെ​ത്തി​ച്ചു. പിന്നീട് വിവരമറിഞ്ഞെത്തിയ ഉടമക്ക് ബാഗ് തിരികെ നൽകി.

കൈ​ത്താ​ങ്ങ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഇ​രി​ങ്ങ​ലിൻ്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. കൈ​ത്താ​ങ്ങ് ചെ​യ​ർ​മാ​ൻ കെ.​ കെ. ലി​ബി​ൻ ഉ​പ​ഹാ​രം ന​ൽ​കി. കെ.​കെ. അ​ഭി​ലാ​ഷ്, പ​ട​ന്ന​യി​ൽ ര​ത്നാ​ക​ര​ൻ, ഇ. ​സൂ​ര​ജ് എ​ന്നി​വ​രും ചടങ്ങിൽ പങ്കെടുത്തു.

Advertisements