KOYILANDY DIARY.COM

The Perfect News Portal

സിം കാർഡിന് റേഞ്ച് കിട്ടുന്നില്ല, കടയുടമക്ക് നേരെ കത്തി വീശി പരാക്രമം

കോഴിക്കോട്: സിം കാർഡിന് റേഞ്ച് കിട്ടുന്നില്ലെന്ന് ആരോപിച്ച് കോഴിക്കോട് പാളയത്ത് കടയുടമക്ക് നേരെ കത്തി വീശി പരാക്രമം. ചൊവാഴ്ച രാത്രിയാണ് അതിക്രമം നടന്നത്. മൊബൈൽ ഷോപ്പിൽ നിന്നും വാങ്ങിയ സിം കാർഡിന് റേഞ്ച് കിട്ടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. മാനസിക പ്രശ്നങ്ങൾ ഉള്ള തമിഴ്നാട് സ്വദേശിയെ കസ്റ്റഡിയിൽ എടുത്ത ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. കടയുടമ പിന്നോട്ട് മാറിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.