ശബരിമല കൊടിമര പുനപ്രതിഷ്ഠ കേസ്; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി വിജിലൻസ്
.
ശബരിമല കൊടിമര പുനപ്രതിഷ്ഠ കേസുമായി ബന്ധപ്പെട്ട് നടന്‍മാരായ മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി. വിജിലൻസാണ് രണ്ട് നടന്മാരുടെയും മൊഴി രേഖപ്പെടുത്തിയത്. സ്വര്‍ണം സംഭാവന നല്‍കിയതായി രണ്ട് നടന്മാരും മൊഴി നല്‍കിയതായാണ് വിവരം.

രണ്ടു പവൻ സ്വർണ്ണം സംഭാവന നൽകിയെന്നാണ് മോഹൻലാൽ മൊഴി നൽകിയിരിക്കുന്നത്. തിരുവനന്തപുരത്തെ ജ്വല്ലറിയിൽ നിന്നും സ്വർണ്ണം വാങ്ങി എന്നും മോഹൻലാൽ മൊഴിയിൽ പറയുന്നു. മോഹൻലാലിന്റെ സുഹൃത്താണ് സ്വർണ്ണം ശബരിമലയിൽ എത്തിച്ചതെന്നും മൊഴിയിൽ പറയുന്നു. തിരുവനന്തപുരത്ത് വെച്ചായിരുന്നു മോഹന്‍ലാലിന്റെ മൊഴി രേഖപ്പെടുത്തിയത്. ദിലീപിന്റെ മൊഴി കൊച്ചിയില്‍ നിന്നും രേഖപ്പെടുത്തി.
Advertisements




