KOYILANDY DIARY

The Perfect News Portal

പാലക്കാട് ഡിസിസി ജനറൽ സെക്രട്ടറി സിപിഐ എമ്മിൽ ചേർന്നു

പാലക്കാട്: പാലക്കാട് കോൺഗ്രസ് ഡിസിസി ജനറൽ സെക്രട്ടറി ഷൊർണൂർ വിജയൻ സിപിഐ എമ്മിനൊപ്പം ചേർന്നു. കോൺഗ്രസ് വഴിതെറ്റി സഞ്ചരിക്കുകയാണെന്ന് നഗരസഭാംഗം കൂടിയായ ഷൊർണൂർ വിജയൻ പറഞ്ഞു. കോൺഗ്രസ് വർഗീയതയ്ക്ക് കൂട്ടുനിൽക്കുകയാണെന്നും ഷൊർണൂർ വിജയൻ പറഞ്ഞു. ആത്മാർത്ഥതയില്ലാത്തവരാണ് പാലക്കാട്ടെ കോൺഗ്രസ് നേതൃത്വം. അതുകൊണ്ടാണ് ഞാൻ സിപിഎമ്മിലേക്ക് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.