ആശിര്‍വാദ് റസിഡന്‍സ് അസോസിയേഷന്‍ ഉദ്ഘാടനം

ആശിര്‍വാദ് റസിഡന്‍സ് അസോസിയേഷന്‍ ഉദ്ഘാടനം. കൊയിലാണ്ടി: മണമല്‍ പ്രദേശവാസികള്‍ പുതുതായി രൂപവല്‍ക്കരിച്ച ആശിര്‍വാദ് റസിഡന്‍സ് അസ്സോസിയേഷൻ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡണ്ട് പി. രാമകൃഷ്ണന്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മഞ്ചേരി അഡിഷണല്‍ ജഡ്ജി എം. പി. ജയരാജ് മുഖ്യാതിഥിയായിരുന്നു.

നഗരസഭാ കൗണ്‍സിലര്‍മാരായ കേളോത്ത് വത്സരാജ്, എം. ദൃശ്യ, കെ. വേണുഗോപാ ല്‍ (സി.പി.ഐ(എം)), വായനാരി വിനോദ് (ബി.ജെ.പി), എം. സതിഷ് കുമാര്‍ (കോണ്‍ഗ്രസ്), പി. ഗിരീഷ് കുമാര്‍, ഡോ. ടി. വേലായുധന്‍, എ. കെ. ഉണ്ണികൃഷ്ണന്‍, പി. ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. തുടർന്ന് കളരിപ്പയറ്റ് പ്രദര്‍ശനവും വിവിധ കലാപരിപാടികളും അരങ്ങേറി.

