KOYILANDY DIARY

The Perfect News Portal

ബൈപ്പാസ് നിർമ്മാണത്തിനിടെ വഴി തടസപ്പെട്ടതിൽ പ്രതിഷേധിച്ച് നാട്ടുകാർ നിർമ്മാണ പ്രവൃത്തി തടഞ്ഞു.

കൊയിലാണ്ടി: നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മാണത്തിനിടെ വഴി തടസപ്പെട്ടതിൽ പ്രതിഷേധിച്ച് നാട്ടുകാർ നിർമ്മാണ പ്രവൃത്തി തടഞ്ഞു. പുളിയഞ്ചേരി എം.ജി.എൻ. നഗറിന് സമീപം മെയിൻ കനാലിന് കുറുകെ പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി ബദൽ സംവിധാനമൊരുക്കാതെ ബൈപ്പാസിനിരുഭാഗത്തും കൂറ്റൻ കോൺക്രീറ്റ് ഭിത്തി നിർമ്മിച്ചതോടെയാണ് ഏതാനും വീട്ടുകാരുടെ വഴി തടസ്സപ്പെട്ടത്. 
Advertisements
നാളിതുവരെ നാട്ടുകാർക്ക് ബൈപ്പാസിൽ കയറി യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലും വെള്ളിയാഴ്ച ഭിത്തി നിർമ്മിക്കാൻ തുടങ്ങിയതോടെയാണ് നാട്ടുകാർ പ്രതിഷേധി ച്ചത്. ബദൽ റോഡ് വന്നശേഷമേ ഭിത്തി നിർമ്മാണം പൂർത്തിയാക്കുവെന്ന് എൻ.എച്ച്.എ.ഐ. അധികൃതർ ഉറപ്പ് നൽകിയിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
ബദൽ റോഡിനുള്ള സ്ഥലം വില കാെടുത്ത് വാങ്ങിയെങ്കിലും വൈദ്യുതി തൂൺ മാറ്റാതെ വാഹനഗതാഗതം സാധ്യമാവില്ല. പ്രതിഷേധത്തെ തുടർന്ന് കരാർ കമ്പനി അധികൃതർ സ്ഥലത്തെത്തി ചർച്ച നടത്തി. യാത്രാ പ്രശ്നം പരിഹരിച്ചശേഷമെ ഭിത്തി നിർമ്മാണം നടത്തുകയുള്ളുവെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.