KOYILANDY DIARY.COM

The Perfect News Portal

സത്യസായി ബാബയുടെ തൊണ്ണൂറാം ജന്‍മദിനംആഘോഷിച്ചു

കൊയിലാണ്ടി: സത്യസായി ബാബയുടെ തൊണ്ണൂറാം ജന്‍മദിനം നന്തി ശ്രീ ശൈലം സത്യസായി വിദ്യാ പീഠത്തില്‍ ആഘോഷിച്ചു.പത്ത് ദിവസത്തെ ആഘോഷപരിപാടികളുടെ സമാപന സമ്മളനം ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ആഘോഷപരപാടികളുടെ ഭാഗമായി പയ്യോളി  ശാന്തി പാലിയേറ്റീവ് യൂണിറ്റിന് സത്യസായി സക്കൂള്‍ 10 വീല്‍ചെയറുകള്‍ സംഭാവനയായി നല്‍കി. സത്യസായി ട്രസ്റ്റ് മെമ്പര്‍ ഡോ.കെ.വി സതീഷ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സി.രാജഗോപാലന്‍ നായര്‍, പ്രിന്‍സിപ്പാള്‍ ഡോ.എം അനില്‍ കുമാര്‍, പി.ടി.എപ്രസിഡന്റ് സ്വപ്ന നന്ദകുമാര്‍, എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Share news
error: Content is protected !!