KOYILANDY DIARY.COM

The Perfect News Portal

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേരെപൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: പൂജപ്പുര വലിയവിളയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേരെ വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂര്‍ക്കാവ് സ്വദേശിയും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ ശബരി എന്‍. നായര്‍, ഇയാളുടെ സുഹൃത്ത് ശശിയെന്ന സന്തോഷ് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന ഇവര്‍ ഇന്നലെ രാത്രിയാണ് പൊലീസിന്റെ പിടിയിലായത്.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ മകന്‍ ബിനീഷ് കൊടിയേരിയുടെ വീടാക്രമിച്ച കേസിലും ശബരി പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഏതാനും മാസം മുമ്ബ് പൂജപ്പുര പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് സന്തോഷ് കുമാര്‍. ഈ കേസുകളില്‍ ഇരുവരും ജാമ്യത്തിലാണ്. ഡിവൈഎഫ്‌ഐ പ്രവ‌ര്‍ത്തകനായ വട്ടിയൂര്‍ക്കാവ് സ്വദേശി അരുണെന്ന് വിളിക്കുന്ന സുജിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്.

ഏതാനും ദിവസം മുമ്ബ് വീട്ടില്‍നിന്ന് ബൈക്കില്‍ ജോലിക്ക് പോകും വഴിയാണ് സുജിനെ പിന്തുടര്‍ന്നെത്തിയ ഇവര്‍ അക്രമിച്ചത്. അക്രമം കണ്ട് നാട്ടുകാര്‍ ഓടിക്കൂടുമ്ബോഴേക്കും ഇരുവരും ബൈക്കില്‍ കയറി സ്ഥലം വിടുകയായിരുന്നു. വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന സുജിനാണ് അക്രമികളെപ്പറ്റി പൊലീസിന് സൂചന നല്‍കിയത്. ദൃക്സാക്ഷികളും അക്രമികളെ തിരിച്ചറിഞ്ഞിരുന്നു. വെട്ടേറ്റ സുജിന്‍ ചികിത്സയിലാണ്. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!