KOYILANDY DIARY

The Perfect News Portal

400 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സ്സൈസ് സംഘം അറസ്റ്റ് ചെയ്തു

വടകര: വില്‍പനയ്ക്കായി എത്തിച്ച ഒരു കിലോ 400 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സ്സൈസ് സംഘം അറസ്റ്റ് ചെയ്തു. തലശ്ശേരി ടെംപിള്‍ ഗേറ്റില്‍ ഖദീജ മന്‍സില്‍ സിയാദ് (35)നെയാണ് വടകര എക്സ്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ പി.അനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ദേശീയ പാതയില്‍ പുതിയ ബസ്സ്റ്റാന്റിനടുത്ത് ആര്യഭവന്‍ ഹോട്ടലിനു മുന്‍വശം വെച്ചാണ് പ്രതി അറസ്റ്റിലാകുന്നത്.

വടകര എന്‍.ഡി.പി.എസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.മോഷ്ടിച്ച ബൈക്ക് വാടകയ്ക്ക് നല്‍കിയ രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍.വടകരയിലെ പ്രമുഖ പാരലല്‍ കോളേജിലെ വിദ്യാര്‍ത്ഥികളും,താഴെ അങ്ങാടി സ്വദേശികളുമായ രണ്ടു പേരെയാണ് വടകര ഡി.വൈ.എസ്.പി.സി.ആര്‍.സന്തോഷ്, സി.ഐ.ടി.മധുസൂദനന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ക്രൈം സ്‌കോഡ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാവിലെ വടകര ടൗണില്‍ വാഹന പരിശോധനയ്‌ക്കിടയില്‍ കൈ കാണിച്ച പോലീസിനെ കണ്ട് ഇറങ്ങി ഓടാന്‍ ശ്രമിച്ച 17കാരനെ പിടികൂടിയപ്പോഴാണ് വാഹനം വാടകയ്ക്ക് എടുത്തതാണെന്ന് വിവരം ലഭിച്ചത്.സഹപാഠികളില്‍ നിന്നും ദിവസം 200 രൂപ നല്‍കി വാടകയ്‌ക്കെടുത്ത ബൈക്കാണിതെന്ന് പിടിക്കപെട്ടയാള്‍ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി മോഷ്ട്ടാക്കള്‍ പിടിയിലായത്.

Advertisements

വടകരയിലും,പരിസര പ്രദേശങ്ങളില്‍ നിന്നുമായി നിരവധി ബൈക്കുകള്‍ അടുത്ത കാലത്തായി മോഷണം പോയതിനെ തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്.പിന്നീട് നടത്തിയ അന്വേഷണത്തില്‍ ബൈക്ക് വാടകയ്ക്ക് നല്‍കിയ രണ്ടുപേരെയും കസ്റ്റഡിയില്‍ എടുത്തു.പോലീസ് ചോദ്യം ചെയ്യ
ലിലാണ് അഴിയൂരിലെ അയിഷാസില്‍ കെ.അഷ്കറിന്റെ മോഷണം പോയ ബൈക്കാണിതെന്ന് വ്യക്തമായത്.ഇക്കഴിഞ്ഞ ഏപ്രില്‍ 28 ന് രാത്രി മോഷ്ടിച്ച ഈ ബൈക്കിന്റെ നമ്ബര്‍ പ്ലേറ്റ് മാറ്റിയാണ് വാടകയ്ക്ക് നല്‍കിയത്.ഈ നമ്ബറാകട്ടെ മറ്റൊരു കാറിന്റേതാണ്. നമ്ബര്‍ പ്ലേറ്റ് മാറ്റി നല്‍കിയ വര്‍ക്ക് ഷോപ്പ് ഉടമക്കെതിരെയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *