കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് 64കാരി മരിച്ചെന്ന് പരാതി; ശ്വാസകോശത്തിന് പകരം വയറ്റിലേക്ക് ട്യൂബ് ഇട്ടെന്ന് ആരോപണം
.
കോഴിക്കോട്: ഫറോക്കിൽ ചികിത്സാപ്പിഴവിനെ തുടർന്ന് 64കാരി മരിച്ചതായി പരാതി. ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സാ തേടിയ 64 കാരിക്ക് ശ്വാസകോശത്തിന് പകരം വയറ്റിലേക്ക് ട്യൂബ് ഇട്ടെന്നാണ് ആക്ഷേപം. ഫറോക്ക് കൊടക്കല്ല്പറമ്പ് സ്വദേശിയായ ബേബി നവംബർ ഒന്നിനാണ് മരിച്ചത്. കുടുംബം ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി. സംഭവത്തിൽ പ്രതികരിക്കാൻ ആശുപത്രി അധികൃതർ തയ്യാറായിട്ടില്ല.




