കാഞ്ഞിലശ്ശേരിയിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യാശ്രമം:
ചേമഞ്ചേരി: കാഞ്ഞിലശ്ശേരിയിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യാശ്രമം. സാരമായി പൊള്ളലേറ്റ പടിക്കൽകണ്ടി രവി (65) യെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച രാത്രി 9.30 മണിയോടുകൂടിയാണ് സംഭവം. പ്രദേശവാസിയായ മറ്റൊരാളുടെ വീട്ടുപരിസരത്ത് വെച്ചാണ് ഇദ്ധേഹം മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാശ്രമം നടത്തിയത്. വിവരമറിഞ്ഞ് കൊയിലാണ്ടിയിൽ നിന്നും പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ഫയർഫോഴ്സിന്റെ ആംബുലൻസിലാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.



