ഫറോക്കില്‍ തെരുവുനായ ആക്രമണത്തില്‍ അമ്മയ്ക്കും കുഞ്ഞിനും പരിക്ക്
.
കോഴിക്കോട്: ഫറോക്കില്‍ തെരുവുനായ ആക്രമണത്തില്‍ അമ്മയ്ക്കും കുഞ്ഞിനും പരിക്ക്. കോട്ടപ്പാടത്താണ് സംഭവം. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ കണ്ണിനാണ് കടിയേറ്റത്. കണ്ണിന് സര്‍ജറി വേണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. തെരുവുനായ ആക്രമണമുണ്ടായത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില് കേട്ട് ഓടിവന്ന അമ്മയ്ക്ക് കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടെയാണ് നായയുടെ കടിയേറ്റത്. അമ്മയുടെ കാലിലാണ് നായ കടിച്ചത്.




