ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് RJD പയ്യോളി മുൻസിപ്പൽ കമ്മിറ്റി അഭിവാദ്യ പ്രകടനം നടത്തി
.
കൊയിലാണ്ടി: നീറ്റ് അഴിമതിക്കെതിരെ ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് RJD പയ്യോളി മുൻസിപ്പൽ കമ്മിറ്റി അഭിവാദ്യമർപ്പിച്ച് പ്രകടനം നടത്തി. പയ്യോളി ടൗണിൽ നടന്ന പ്രകടനത്തിന് പി ടി രാഘവൻ, കൊളാവിപ്പാലം രാജൻ, കെ വി ചന്ദ്രൻ, കെ പി ഗിരീഷ് കുമാർ, ചെറിയാവി സുരേഷ് ബാബു, രാജ് നാരായണൻ, എം ടി കെ ഭാസ്കരൻ, പി വി ഇബ്രാഹിം,ഒ ടി മുരളീദാസ്, പി പി മോഹൻദാസ്, കുൽസു റാഷിദ്, ശ്യാജി എന്നിവർ നേതൃത്വം നൽകി.



