സുഹൃത്തുക്കളുടെ നഗ്നചിത്രങ്ങൾ പ്രദർശിപ്പിച്ച കേസ്; യൂട്യൂബർ തൊപ്പിക്കെതിരെ ലുക്കൗട്ട് നോട്ടീസ്
.
സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നചിത്രങ്ങൾ പ്രദർശിപ്പിച്ചെന്ന കേസിൽ യൂട്യൂബർ തൊപ്പിക്കെതിരെ അന്വേഷണം കടുപ്പിച്ച് പൊലീസ്. തൊപ്പി വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടു. തൊപ്പി എന്ന നിഹാദിന്റെ പാസ്പോർട്ട് വിവരങ്ങൾ പോലീസ് ശേഖരിച്ചു. അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി അഡ്വ. ശ്രീജിത്ത് പെരുമന നൽകിയ പരാതിയിൽ എറണാകുളം റൂറൽ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു.

തൊപ്പിയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ട് പരിശോധിച്ചായിരുന്നു നടപടി. കേസിൽ തൊപ്പിയുടെ മുൻകൂർ ജാമ്യത്തെ എതിർത്ത് റൂറൽ പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. തൊപ്പിക്കും സുഹൃത്തുക്കൾക്കുമിടയിലുള്ള വഴക്കിനെ തുടർന്ന് ഇവർ താമസിക്കുന്ന സ്ഥലത്തുള്ള ലഹരിമരുന്ന് ഉപയോഗവും അശ്ലീല പദപ്രയോഗവും പോക്സോ കേസ് ചുമത്താവുന്ന കുറ്റം ഉൾപ്പെടെ പരസ്പരം വിളിച്ച് പറഞ്ഞിരുന്നു. ഇതോടെ നിരവധി പേരാണ് പരാതിയുമായി രംഗത്ത് വന്നത്.




