KOYILANDY DIARY.COM

The Perfect News Portal

ബഷീർ ദിനത്തിൽ വേറിട്ട പരിപാടികളുമായി തിക്കോടി നേതാജി ഗ്രന്ഥാലയം 

തിക്കോടി: പ്രശസ്ത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിൻറെ ഓർമ്മ ദിനത്തിൽ നേതാജി ഗ്രന്ഥാലയം വേറിട്ട പരിപാടികൾ നടത്തി. ബഷീർ പുസ്തകങ്ങളിലെ ചില പേജുകൾ യു പി സെക്ഷൻ വിദ്യാർത്ഥികൾക്ക് വായിക്കാൻ കൊടുത്തായിരുന്നു തുടക്കം. എഴുത്തുകാരനും പ്രഭാഷകനുമായ ഇബ്രാഹിം തിക്കോടി പരിപാടി ഉദ്ഘാടനം ചെയ്യുകയും മൂല്യനിർണയം നടത്തുകയും ചെയ്തു. ഇത്തരം പരിപാടികൾ ജീവിതത്തിലെ കാണാക്കാഴ്ചകൾ കുഞ്ഞു മനസ്സുകളിൽ എത്തിക്കുമെന്നും അവരുടെ സർഗ്ഗവാസന ഉണരാൻ അത് നിമിത്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രന്ഥാലയം സാരഥി രവി വലിയകത്ത് അധ്യക്ഷത വഹിച്ചു.
അതുപോലെ തങ്ങൾക്ക് ഇഷ്ടമുള്ള കവിതകൾ ഇഷ്ടമുള്ള രീതിയിൽ ആലപിക്കാനുള്ള അവസരവും കുറച്ചു വിദ്യാർത്ഥികൾക്ക് നൽകി. പ്രതീക്ഷിക്കാത്ത തരത്തിൽ കുട്ടികൾ നടത്തിയ പ്രകടനം സദസ്സിനെ കോരിത്തരിപ്പിക്കുന്ന ഒന്നായിരുന്നു. ബിജു ചാലിൽ സ്വാഗതം പറഞ്ഞു. കൃഷ്ണൻ മടത്തിക്കണ്ടി ആശംസകൾ നേർന്നു.
Share news
error: Content is protected !!