KOYILANDY DIARY.COM

The Perfect News Portal

KVVES കൊയിലാണ്ടി യൂണിറ്റ് കുടുംബ സംഗമവും തെരഞ്ഞെടുപ്പും നടന്നു

.
.
കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് വ്യാപാരി കുടുംബ സംഗമവും 2026-28 വർഷ പുതിയ ഭരണസമിതിയുടെ തെരെഞ്ഞെടുപ്പും നടന്നു. കൊയിലാണ്ടി ഇ എം എസ് ടൗൺ ഹാളിൽ വെച്ചു നടന്ന പരിപാടിയിൽ യുണിറ്റ് പ്രസിഡണ്ട് കെ പി ശ്രീധരൻ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് എസ് എസ് മനോജ്‌ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സർക്കിൾ ഇൻസ്‌പെക്ടർ വിജേഷ് മുഖ്യ അതിഥി ആയിരുന്നു.
.
.
KVVES ജില്ല സെക്രട്ടറി C V സുധാകരൻ, KVVES സംസ്ഥാന ട്രഷറർ നാസറുദ്ധീൻ, കൊയിലാണ്ടി തണൽ ട്രഷറർ T. P ബഷീർ, കൗൺസിലർമാരായ K. M ഷമീം, നിഷ ആനന്ദ്, C. K ജയദേവൻ എന്നിവർ സംസാരിച്ചു. കൊയിലാണ്ടിയിലെ വ്യാപാരിയുടെ മക്കളിൽ SSLC, PLUS TWO, VHSE പരീക്ഷയിൽ ഉന്നത വിജയം  കരസ്ഥമാക്കിയവർക്ക്  മൊമെന്റോയും ക്യാഷ് അവാർഡും വിതരണം ചെയ്തു. ചടങ്ങിൽ കൊയിലാണ്ടിയിലെ മുതിർന്ന വ്യാപാരികളെ ആദരിച്ചു. ദീർഘകാലം വ്യാപാരികളുടെ സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് ധന സഹായവും, ചുമട്ടു തൊഴിലാളികളുടെ മക്കളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് ക്യാഷ് അവാർഡും നൽകി.
.
.
കച്ചവടം ചെയ്തു വരവേ കിടപ്പിലായവർക്ക് ധനസഹായം, പാലിയേറ്റീവ് കെയർ രോഗികളായ 10 പേർക്ക് കിറ്റ് വിതരണം എന്നിവയും ചടങ്ങിൽ വിതരണം ചെയ്തു. മുതിർന്ന പത്ര പ്രവർത്തകരായ ഗിരീഷ് കുമാറിനെയും, രവി മാസ്റ്ററെയും ചടങ്ങിൽ ആദരിച്ചു. കൂടാതെ CITU ചുമട്ടു തൊഴിലാളി യൂണിയൻ നേതാവ് T M അശോകനെ ക്യാഷ് അവാർഡും മോമെന്റോയും നൽകി ആദരിച്ചു.
.
.
മേൽപാലത്തിന്റെ നിർമ്മാണത്തോടെ വഴിയാധാരമാക്കപ്പെട്ട വ്യാപാരികളെ പുന രധിവസിപ്പിക്കുക, ഗതാഗത കുരുക്കിൽ വലയുന്ന വ്യാപാരികളെ സംരക്ഷിക്കുക. തെരുവോര കച്ചവടക്കാരിൽ നിന്ന് വ്യാപാരികളെ സംരക്ഷിക്കുക തുടങ്ങിയ പ്രമേയങ്ങൾ അവതരിപ്പിച്ചു. പുതിയ ഭരണസമിതി പ്രസിഡന്റായി ജിഷ പുതിയേടത്തിനെയും ജനറൽ സെക്രട്ടറിയായി K.P. മുഹമ്മദ്‌ അലിയേയും, ട്രഷറര്‍ ആയി K. P ശ്രീധരനെയും തെരെഞ്ഞെടുത്തു.
.
മറ്റ് പ്രവർത്തക സമിതി അംഗങ്ങൾ: മുഖ്യ രക്ഷധികാരി കബീർ സലാല, വർക്കിംഗ്‌ പ്രസിഡന്റ്‌ V P ബഷീർ, വൈസ് പ്രസിഡന്റുമാർ ഷറഫുദ്ധീൻ, M. ശശീന്ദ്രൻ, K ചന്ദ്രൻ, A V ശശി, ജിതേഷ്, രാമദാസ് ഉണ്ണി, ജോയിന്റ് സെക്രട്ടറിമാരായി ഗിരീഷ്, സജേഷ്, പ്രിയ, ഷംസീർ, പ്രദീപൻ, സന്തോഷ്‌ എന്നിവരെയും തെരെഞ്ഞെടുത്തു. രക്ഷാധികാരിയായ P.K കബീർസലാല സ്വാഗതം പറഞ്ഞു.
Share news
error: Content is protected !!