KOYILANDY DIARY.COM

The Perfect News Portal

തീരദേശ മേഖലയിൽ കരിമണൽ ഖനനം നടത്താനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളി യൂണിയൻ

.

കേരളത്തിന്റെ തീരദേശ മേഖലയിൽ കരിമണൽ ഖനനം നടത്താനുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ നീക്കത്തിനെതിരെ തീരദേശ മേഖലയിൽ പ്രതിഷേധം ശക്തം. ഇതിനെതിരെ വിവിധ സമര സംഘടനകളും മത്സ്യത്തൊഴിലാളി യൂണിയനും ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് നേതാക്കൾ പറയുന്നു. കേരളത്തിന്റെ ധവളപത്രം ഇറക്കിയതിന് പിന്നാലെയാണ് കേരളത്തിന്റെ സാമ്പത്തിക ഭദ്രത കൈവരുത്താൻ എന്ന പേരിൽ തീരദേശ മേഖലയിലെ കരിമണൽ ഖനനം നടത്താനുള്ള നീക്കം നടക്കുന്നത്.

 

നേരത്തെ എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ ഇത്തരം നീക്കം നടന്നു എങ്കിലും കക്ഷി രാഷ്ട്രീയത്തിനതീതമായി തീരദേശ മേഖല ഒറ്റക്കെട്ടായി പ്രതിഷേധം സംഘടിപ്പിച്ചതോടെ സർക്കാരിന് തീരുമാനത്തിൽ നിന്നും പിന്തിരിയേണ്ടിവന്നു ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി വി ഡി സതീശൻ വീണ്ടും കരിമണൽ ഖനനം നടത്താൻ നീക്കം നടത്തുന്നത് ഇതിനെ ശക്തമായി എതിർക്കുമെന്ന് മത്സ്യത്തൊഴിലാളി നേതാവായ പി പി ചിത്തരജ്ഞൻ പറയുന്നു.

Advertisements

 

കേരളത്തിന്റെ ധാതുസമ്പത്ത് ഒരു കാരണവശാലും സ്വകാര്യ കമ്പനികൾക്ക് തീറെഴുതാൻ അനുവദിക്കില്ലെന്ന് കരിമണൽ ഖനന വിരുദ്ധ സമിതി നേതാക്കളും പറയുന്നു. തിരുവനന്തപുരം മുതൽ തോട്ടപ്പള്ളി വരെയുള്ള തീരദേശ മേഖലയിലെ കോടികൾ വിലമതിക്കുന്ന സമ്പത്തുകളാണ് ഖനനം ചെയ്യാൻ സർക്കാർ ലക്ഷ്യം വെയ്ക്കുന്നത് ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി നേരിട്ട് മംഗലാപുരത്ത് പ്രത്യേക വിമാനത്തിൽ എത്തി ഇതിന്റെ ഇടനിലക്കാരുമായി ചർച്ച നടത്തിയ വാർത്തകളും പുറത്ത് വന്നു.

 

എന്നാൽ ഇത് സംബന്ധിച്ച് യാതൊരുവിധ വിശദീകരണം നൽകാനും മുഖ്യമന്ത്രി ഇനിയും തയ്യാറായിട്ടില്ല. കേരളത്തിന്റെ അധികാരപരിധിയിൽ വരുന്ന 12 നോട്ടിക്കൽ മൈലിനുള്ളിൽ ഖനനം നടത്താനാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത് കേന്ദ്ര സഹായത്തോടുകൂടി ആവും സ്വകാര്യ കമ്പനി നടത്തുക ഇതിനെതിരെയാണ് ഇപ്പോൾ തീരദേശം മേഖലയിൽ വിവിധ മത്സ്യത്തൊഴിലാളി സംഘടനകൾ അടക്കം പ്രക്ഷോഭത്തിന് രൂപം നൽകി വരുന്നത്.

Share news
error: Content is protected !!