KOYILANDY DIARY.COM

The Perfect News Portal

വിശ്വാസി സമൂഹമേ, നിങ്ങൾക്ക് സധൈര്യം CPIMലേക്ക് വരാം; കെ.ടി ജലീൽ

.

മലപ്പുറം: മതാചാരങ്ങള്‍ പിന്തുടരുന്ന ഒരു വിശ്വാസിക്ക് സിപിഐഎമ്മില്‍ അംഗത്വമെടുക്കാന്‍ കഴിയില്ലെന്ന വാദങ്ങള്‍ക്കെതിരെ മുന്‍ മന്ത്രി കെ ടി ജലീല്‍. ഒരു സുന്നിക്കും മുജാഹിദിനും ജമാഅത്തെ ഇസ്‌ലാമിക്കാരനും മുസ്‌ലിം ലീഗില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആശയ ഭിന്നത തടസമല്ലെങ്കില്‍ ഒരു ഹിന്ദുവിനും മുസ്‌ലിമിനും ക്രൈസ്തവനും മതമില്ലാത്തവനും വിശ്വാസിക്കും അവിശ്വാസിക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എന്തുകൊണ്ട് ഒരുമിച്ച് പ്രവര്‍ത്തിക്കാനാവില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

ഒരു ഹിന്ദു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കരുതെന്ന് വാദിക്കുന്നത് ആര്‍എസ്എസും ബിജെപിയുമാണ്. ഒരു മുസ്‌ലിം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കരുതെന്ന് പ്രചരിപ്പിക്കുന്നത് മുസ്‌ലിംലീഗും ലീഗിന്റെ അടിയാളന്മാരുമാണ്. ഒരു ക്രൈസ്തവന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകാന്‍ പാടില്ലെന്ന് ശഠിക്കുന്നത് ക്രിസംഘികളാണ്. ഇന്ത്യയുടെ ബഹുസ്വര സംസ്‌കാരം തകര്‍ക്കാന്‍ ശ്രമിക്കുന്ന മതഭ്രാന്തന്‍മാരുടെ വാക്കുകളെ ചവറ്റുകൊട്ടയില്‍ എറിഞ്ഞ്, മനുഷ്യരുടെ ഭൗതിക മോചനത്തിനായി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ വിശ്വാസികള്‍ അംഗത്വമെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Share news
error: Content is protected !!