KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയില്‍ പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള പോളിംഗ് കിറ്റുകള്‍ തയ്യാറാക്കി തുടങ്ങി

കൊയിലാണ്ടി: തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കൊയിലാണ്ടി താലൂക്കിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള സാധന സാമഗ്രികൾ അടങ്ങിയ പോളിംഗ് കിറ്റുകൾ കൊയിലാണ്ടി താലൂക്ക് ഓഫീസിൽ തയ്യാറാക്കി തുടങ്ങി. കൊയിലാണ്ടി, പേരാബ്ര, ബാലുശ്ശേരി, തുടങ്ങിയ നിയോജ കമണ്ഡലങ്ങളിലെ 719 ബൂത്തുകളിലേക്കുള്ള കവറുകൾ, വിവിധ ഫോമുകൾ, കവറുകൾ, പേനകൾ, മഷി, തുടങ്ങി 50 ൽ പരം സ്റ്റേഷനറി സാധനങ്ങളാണ് കിറ്റിൽ ഉണ്ടാവുക.

Share news