KOYILANDY DIARY.COM

The Perfect News Portal

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വന്ദേഭാരത് ട്രെയിനുകളുടെ സമയത്തിൽ മാറ്റം

.

ന്യൂഡല്‍ഹി: വന്ദേ ഭാരത് ദക്ഷിണ-പശ്ചിമ റെയിൽവേ സോണിന് കീഴിലുള്ള നാല് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി റെയിൽവേ. യാത്രക്കാർ യാത്രയ്ക്ക് മുൻപായി പുതുക്കിയ സമയക്രമം റെയിൽവേ വെബ്സൈറ്റിലോ ആപ്പിലോ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. 20703 നമ്പർ കാച്ചെഗുഡ – യശ്വന്ത്പൂർ വന്ദേ ഭാരത് എക്സ്പ്രസ് ഇനി മുതൽ വൈകുന്നേരം 15:55-ന് ആയിരിക്കും ഹിന്ദുപൂർ സ്റ്റേഷനിൽ എത്തിച്ചേരുക. 20704 യശ്വന്ത്പൂർ – കാച്ചെഗുഡ വന്ദേ ഭാരത് എക്സ്പ്രസ് ഉച്ചയ്ക്ക് 12:17-ന് ഹിന്ദുപൂരിൽ എത്തും.

കലബുറഗി – എസ്.എം.വി.ടി  ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിസ് (22231) ഇനി മുതൽ രാവിലെ 11:13-ന് ശ്രീ സത്യസായി പ്രശാന്തി നിലയത്തിൽ എത്തും. യെലഹങ്ക സ്റ്റേഷനിൽ ഉച്ചയ്ക്ക് 12:58-നായിരിക്കും ട്രെയിൻ ഇനി എത്തിച്ചേരുക. മടക്കയാത്രയായ 22232 എസ്.എം.വി.ടി ബെംഗളൂരു – കലബുറഗി വന്ദേ ഭാരത് എക്സ്പ്രസ് വ്യാഴാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും സർവീസ് നടത്തും.

Advertisements

 

Share news