മന്ത്രി വീണാ ജോർജിന്റെ വീട് ആക്രമിച്ച സംഭവം; 25 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്
.
മന്ത്രി വീണാ ജോർജിന്റെ വീട് ആക്രമിച്ച സംഭവത്തിൽ 25 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ നേമം ഷജീർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇന്ന് രാവിലെ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ അക്രമത്തിലാണ് പൊലീസ് നടപടി. കൻ്റോൺമെൻ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ 5 പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ ഉണ്ട്. പിഡിപിപി, ഉദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊലീസുകാരെ അതിക്രമിക്കുക തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്.

മന്ത്രിയുടെ ഔദ്യോഗിക വസതിയുടെ ഗേറ്റ് തകര്‍ത്ത് 28000 രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയെന്നും എഫ്ഐ.ആര്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നാല് പൊലീസുകാരെ കയ്യേറ്റം ചെയ്തെന്നും എഫ് ഐ ആർ ഇത് പറയുന്നു. കേസ് എടുത്തത് നാല് പൊലീസുകാരുടെ പരാതിയിലാണ്.




