ഉള്ളിയേരി തണ്ണീർ മലയിൽ തീപിടിച്ചു
ഉള്ളിയേരി: ഉള്ളിയേരി തണ്ണീർ മലയിൽ തീപിടിച്ചു. ഇന്ന് രാവിലെ 10 മണിയോടുകൂടിയാണ് ഉള്ളിയേരി പഞ്ചായത്തിലെ തണ്ണീർ മലയിൽ മുകളിലുള്ള പുൽക്കാടിന് തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും വാഹനം എത്താത്ത ഈ സ്ഥലത്ത് ഫയർ ബീറ്റർ ഉപയോഗിച്ചും, കൗണ്ടർഫയർ, ഫയർ ബ്രേക്ക് ചെയ്തും തീ പൂർണ്ണമായും അണച്ചു.

പ്രദേശത്തെ നാട്ടുകാരുടെ സഹായത്തോടുകൂടിയാണ് ഏകദേശം 20 ഏക്കറോളം വരുന്ന പ്രദേശത്തെ തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. സ്വകാര്യ ആവശ്യത്തിന് സമയവും കാലാവസ്ഥയും നോക്കാതെ തീ ഇടുകയും പിന്നീട് നിയന്ത്രണത്തിൽ വരാതിരിക്കുകയും ആണ് ചെയ്യുന്നത്. ഇത്തരം പ്രവർത്തികൾ വൻ അഗ്നിബാധയിലേക്ക് നയിക്കുമെന്ന് സേന മുന്നറിയിപ്പ് നൽകി.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സജിൻ ടി യുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജാഹിർ എം, നിധിപ്രസാദ് ഇ എം, നിധിൻരാജ് ഇ കെ, ഹോം ഗാർഡ് രാംദാസ് വിച്ചിച്ചേരി, പ്രതീഷ് എന്നിവർ തീയണക്കുന്നതിൽ ഏർപ്പെട്ടു.




