കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗം ചേർന്നു
.
കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗം തക്കാര ഓഡിറ്റോറിയത്തിൽ നടന്നു. തൊഴിൽ നികുതി ഹരിത കർമ്മ സേനയുടെ ഫീസ് ഒന്നിച്ച് അടക്കണമെന്ന തീരുമാന അടിയന്തരമായി പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡണ്ട് കെ കെ നിയാസ് അധ്യക്ഷത വഹിച്ചു. കെ പി രാജേഷ്, അമേത്ത് കുഞ്ഞഹമ്മദ്, പി. പവിത്രൻ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി അമേത്ത് കുഞ്ഞഹമ്മദ് (പ്രസിഡണ്ട്) പി കെ മനീഷ് മലബാർ ചിപ്സ് (ജനറൽ സെക്രട്ടറി) പി കെ ഷുഹൈബ് (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാർ, കെ ഗോപാലകൃഷ്ണൻ, പി ചന്ദ്രൻ, ബാബു സുകന്യ പ്രസ്, യു.കെ. അസീസ്, ജോയിൻ സെക്രട്ടറിമാർ സുനിൽ പ്രകാശ്, വി.പി വി ബഷീർ, അരുൺകുമാർ, കെ വി നസീർ എന്നിവരെ തിരഞ്ഞെടുത്തു.
Advertisements




