KOYILANDY DIARY.COM

The Perfect News Portal

ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്സിൽ ഇടം നേടിയ കെ.ടി ശ്രീധരൻ മാസ്റ്റർക്ക് സ്വീകരണം നല്‍കി

 കൊയിലാണ്ടി: ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്സിൽ ഇടം നേടിയ അദ്ധ്യാപകന്‍ കെ.ടി ശ്രീധരൻ മാസ്റ്റർക്ക് ചെറുശ്ശേരി കലാക്ഷേത്രം സ്വീകരണം നൽകി. കൊച്ചിയിൽ നടന്ന മെഗാ ഭരതനാട്യത്തിന് നേതൃത്വം നൽകിയ മൃദംഗ വിഷൻ ആർട് മാഗസിനൊപ്പം ചുവടുവച്ച നർത്തകികൾക്ക് പരിശീലനം നൽകിയാണ് ശ്രീധരന്‍ മാസ്റ്റര്‍ ഗിന്നസ് റിക്കാര്‍ഡ്സില്‍ ഇടംപിടിച്ചത്.
.
.
ചെറുശ്ശേരി കലാക്ഷേത്ര രൂപീകരണ അംഗവും പൂർവാദ്ധ്യാപകനുമായിരുന്ന അദ്ദേഹത്തിന് പി.കെ രാഘവൻ മാസ്റ്റരുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ക്ഷേത്രം ട്രസ്റ്റി ചെയർമാൻ അനുരാഗ് എസ്.ബി. ഉപഹാരം നൽകി. എ ഗോവിന്ദൻ, പ്രമീഷ് കെ.എം എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാക്ഷേത്രത്തിൻ്റെ നേതൃത്വത്തിൽ നൃത്തനൃത്യങ്ങൾ അവതരിപ്പിച്ചു.
Share news