KOYILANDY DIARY.COM

The Perfect News Portal

പറേച്ചാൽ ദേവി ക്ഷേത്രോത്സവത്തിന് കൊടിയേറി

.
കൊയിലാണ്ടി: നടേരി കാവുംവട്ടം പറേച്ചാൽ ദേവീ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ഫെബ്രുവരി 2, 3, 4, 5, 6 ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിൻ്റെ കൊടിയേറ്റത്തിന് മേൽശാന്തി കൂമിള്ളി സുരേന്ദ്രന്റെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രം തന്ത്രിയും കാരണവരുമായ കെ.കെ. രാഘവൻ നേത്വം നൽകി.
.
.
ക്ഷേത്രം വടക്കിനി പുരയുടെ പുനർ നിർമാണത്തിന് ഫണ്ട് ശേഖരണം ആരംഭിച്ചു. വൈകീട്ട് നട്ടത്തിറ, ഉളികൻ തിറ, 5 ന് സമൂഹസദ്യ, ഇളനീർക്കുല വരവ്, താലപ്പൊലി, പുലരും വരെ വിവിധങ്ങളായ തിറകൾ എന്നിവ നടക്കും. 6ന് വൈകിട്ട് ഗുരുതിർപ്പണത്തോടെ ഉത്സവം സമാപിക്കും.
.
.
ചെയർമാൻ കെ.പി. സുജാതൻ, സെക്രട്ടറി  വി.പി. സുരേഷ് കുമാർ, സി. ഗോപാലൻ, കെ.എം. നാരായണൻ, കെ.പി. നാരായണൻ, സി.പി. ശ്രീശൻ, കെ.കെ. ദാമോദരൻ, സി.കേശവൻ, ശങ്കരൻകുട്ടി, വി.പി വിനോദ് കുമാർ, ഒ.വി. ഗണേശൻ എന്നിവർ നേതൃത്വം നൽകി. 
Share news