KOYILANDY DIARY.COM

The Perfect News Portal

നടിയെ ആക്രമിക്കാന്‍ മുന്‍പും പള്‍സര്‍ സുനി ശ്രമം നടത്തി; ഗോവയില്‍ വെച്ച് ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് അന്വേഷണ സംഘം

.

നടിയെ ആക്രമിക്കാന്‍ മുന്‍പും പള്‍സര്‍ സുനി ശ്രമം നടത്തിയെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഗോവയില്‍ വെച്ച് ആക്രമിക്കാന്‍ ആയിരുന്നു പദ്ധതി. നടി അഭിനിയിക്കുന്ന സിനിമയില്‍ ഡ്രൈവറായി പള്‍സര്‍ എത്തി. നടിയെ എയര്‍പോര്‍ട്ടില്‍ നിന്ന് കൊണ്ടുപോകുന്നതിനിടയിലായിരുന്നു ആക്രമിക്കാന്‍ പദ്ധതി ഇട്ടത്. എന്നാല്‍ മേക്കപ്പ് മാന്‍ കൂടെ ഉണ്ടായത് കൊണ്ട് ശ്രമം ഉപേക്ഷിച്ചു എന്ന് അന്വേഷണം സംഘം.

 

ദിലീപും – പള്‍സര്‍ സുനിയും തമ്മില്‍ ഗൂഢാലോചന നടന്നത് 7 ഇടങ്ങളിലെന്ന വിവരവും പുറത്ത് വന്നു. അബാദ് പ്ലാസയില്‍ അമ്മ ഷോ റിഹേഴ്സലില്‍ ഇടയില്‍ ഗൂഢാലോചന. സൗണ്ട് തോമ, കട്ടപ്പനയിലെ ഹൃതിക്ക് റോഷന്‍, ജോര്‍ജ് ഏട്ടന്‍സ് പൂരം എന്നി സിനിമകളുടെ ലോക്കഷനില്‍ ഗൂഢാലോചന നടന്നതായി അന്വേഷണം സംഘം കണ്ടെത്തി. ദിലീപിന്റെ കാരവാനിലായിരുന്നു പ്രധാന ഗൂഢാലോചന.

Advertisements

 

അതേസമയം, കേസില്‍ പള്‍സര്‍ സുനിയും, ദിലീപും നേരിട്ട് ഫോണ്‍ വിളിയോ സന്ദേശങ്ങളോ ഇല്ല. ഇത് ആസൂത്രിത നീക്കമെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ബോധപൂര്‍വമായ പദ്ധതിയുടെ ഭാഗമായാണ് നേരിട്ടുള്ള ആശയവിനിമയം ഒഴിവാക്കിയത്. ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ ഒഴിവാക്കാനായിരുന്നു ഇത്. സിഡിആര്‍ പരിശോധിച്ചതില്‍ നിന്നും ഇക്കാര്യങ്ങള്‍ വ്യക്തമാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

Share news