ഷാഫിയും രാഹുലും കൂട്ടുകച്ചവടം നടത്തുന്നവരാണെന്ന ഗുരുതര ആരോപണവുമായി സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി

ഷാഫിയും രാഹുലും കൂട്ടുകച്ചവടം നടത്തുന്നവരാണെന്ന ഗുരുതര ആരോപണവുമായി സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. എല്ലാ കാര്യങ്ങളിലും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഹെഡ്മാസ്റ്ററാണ് ഷാഫി പറമ്പിലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കാര്യങ്ങളിലും രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ദേശങ്ങള്‍ ചോദിക്കുന്നത് ഷാഫിയോടാണെന്നും സുരേഷ് ബാബു പറഞ്ഞു.

രാഹുലിന്റെ കാര്യത്തില്‍ സഹികെട്ടാണ് വി ഡി സതീശന്‍ നടപടിയെടുത്തത്. കൊത്തി കൊത്തി മുറത്തില്‍ കേറി കൊത്തിയപ്പോഴാണ് സതീശന് രാഹുലിനെതിരെ നടപടിയെടുക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണ് രാഹുല്‍ പാലക്കാട്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഗുരുതര ലൈംഗിക ആരോപണങ്ങള്‍ക്ക് വിധേയനായിട്ടും രാഹുലിന് പൂര്‍ണ പിന്തുണ നല്‍കാനാണ് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിനും നിര്‍ദേശം നല്‍കിയത്.

രാഹുല്‍ മണ്ഡലത്തിലെത്തിയതിന് പിന്നാലെ ഇന്നലെ പാലക്കാട്ട് ഡിവൈഎഫ്ഐ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ച. ‘മാന്യമഹാ ജനങ്ങളെ, അമ്മ പെങ്ങന്മാരേ, ഗര്‍ഭിണികളെ, ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്തുക്കളെ, പെണ്‍ കുട്ടികളെ, എംഎല്‍എ എത്തിയിട്ടുണ്ടെന്നും സൂക്ഷിക്കണമെന്നും പറഞ്ഞായിരുന്നു ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചത്.

