KOYILANDY DIARY.COM

The Perfect News Portal

ഈന്തപ്പഴം കഴിക്കുന്നതു മൂലം ലഭിക്കുന്ന ഗുണങ്ങള്‍

ഈന്തപ്പഴം ഒരു സാധാരണ പഴം എന്നതിനപ്പുറം ഏറെ ആരോഗ്യ ഗുണമുള്ളതാണ്. പുരുഷ ലൈംഗിക ശേഷി മുതല്‍ കൊളസ്ട്രോള്‍ നിയന്ത്രണം വരെ സഹായകമാക്കും ഈന്തപ്പഴം. അതിന് വെറുതെ ഈന്തപ്പഴം കഴിക്കുകയല്ലെ വേണ്ടത്. ഇതാ ചില ഈന്തപ്പഴം കഴിക്കേണ്ട രീതികളും അത് നല്‍കുന്ന ഗുണങ്ങളും.

ഈന്തപ്പഴം പാലില്‍ ചേര്‍ത്തു കഴിച്ചാല്‍ കൂടുതല്‍ ഊര്‍ജം ലഭിക്കും. ഒരു രാത്രിമുഴുവന്‍ വെള്ളത്തിലിട്ട ശേഷം ആ വെള്ളത്തോടൊപ്പം ഈന്തപ്പഴം കഴിക്കുന്നതും ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.

ഉണങ്ങിയ ഈന്തപ്പഴം കഴിക്കുന്നതു ഹൃദയാരോഗ്യത്തിനും കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കും.

ഈന്തപ്പഴം തേനില്‍ മുറിച്ചിട്ട് 12 മണിക്കൂര്‍ വച്ച ശേഷം കഴിക്കുന്നതു തടി കുറയാന്‍ ഏറെ നല്ലതാണ് എന്നു പറയുന്നു.

ദിവസവും മൂന്ന് ഈന്തപ്പഴം കഴിക്കുന്നതു തടി കൂടാതെ തൂക്കം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ഈന്തപ്പഴവും ബദാമും രാത്രി തിളപ്പിച്ച പാലില്‍ ഇട്ടു വച്ച ശേഷം രാവിലെ അരച്ച്‌ കഴിച്ചാല്‍ പുരുഷലൈംഗിക ശേഷി ഇരട്ടിയാക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!