KOYILANDY DIARY

The Perfect News Portal

പ്രശസ്തമായ ചെട്ടിനാട് കോഴിക്കറി വീട്ടില്‍ തന്നെ ഉണ്ടാക്കി നോക്കിയാലോ…

രുചിയ്ക്ക് പേരുകേട്ടവയാണ് ചെട്ടിനാട് വിഭവങ്ങള്‍. ദേശങ്ങള്‍ താണ്ടി പോലും ചെട്ടിനാട് വിഭവങ്ങള്‍ക്ക് ആരാധകര്‍ ഏറെയുണ്ട്. പ്രശസ്തമായ ചെട്ടിനാട് കോഴിക്കറി വീട്ടില്‍ തന്നെ ഉണ്ടാക്കി നോക്കിയാലോ…

ചേരുവകള്‍

1 കിലോ കോഴിയിറച്ചി
1 വലിയ കഷണം ഇഞ്ചി
10 അല്ലി വെളുത്തുള്ളി
2 തക്കാളി
3 സവാള
2 തണ്ട് കറിവേപ്പില
2 ടീസ്പൂണ്‍ മുളകുപൊടി
അര ടീസ്പൂണ്‍ മഞ്ഞള്‍പൊടി
2 ടീസ്പൂണ്‍ നാരങ്ങാ നീര്/ 2 ടീസ്പൂണ്‍ തൈര് (ഏതെങ്കിലും ഒന്ന് മതി)
ആവശ്യത്തിന് ഉപ്പ്
ആവശ്യത്തിന് എണ്ണ

Advertisements

വറുത്തു പൊടിക്കാന്‍
അര തേങ്ങാ തിരുമ്മിയത്
അര ടീസ്പൂണ്‍ ജീരകം
മുക്കാല്‍ ടീസ്പൂണ്‍ പെരുംജീരകം
ഒന്നര ടേബിള്‍ സ്പൂണ്‍ ഉണക്കമല്ലി
കാല്‍ ടീസ്പൂണ്‍ കശകശ
2 ചെറിയ കഷണം കറുവാപ്പട്ട
4 ഗ്രാമ്ബൂ
4 ഏലയ്ക്ക
8 ഉണക്കമുളക്

തയ്യാറാക്കുന്ന വിധം
കോഴിയിറച്ചി ചെറിയ കഷണങ്ങളാക്കി വൃത്തിയായി കഴുകി വെള്ളം തോരാന്‍ വയ്ക്കുക.

ഇറച്ചിയില്‍ നിന്നും വെള്ളം നന്നായി തോര്‍ന്ന ശേഷം അല്‍പം മഞ്ഞള്‍പൊടിയും ഉപ്പും നാരങ്ങാ നീരും അല്ലെങ്കില്‍ തൈര് പുരട്ടി അര മണിക്കൂര്‍ വയ്ക്കുക.

ഇനി തക്കാളിയും സവാളയും അരിഞ്ഞും ഇഞ്ചിയും വെളുത്തുള്ളിയും അരച്ച്‌ പേസ്റ്റ് ആക്കിയും വയ്ക്കുക. ശേഷം ”വറുത്തു പൊടിക്കാന്‍ ” ഉള്ള സാധനങ്ങളും തേങ്ങയും വറുത്തെടുക്കുക. ഇത് ചൂട് മാറിയ ശേഷം കല്ലിലോ മിക്സിയിലോ നന്നായി അരച്ചെടുക്കുക.

ഒരു പാനില്‍ എണ്ണ ചൂടാക്കി കറിവേപ്പിലയും കടുകും താളിച്ച്‌ സവാള അരിഞ്ഞതും ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതും കൂടി വഴറ്റുക. നന്നായി വഴന്നതിനു ശേഷം ഇതിലേക്ക് തക്കാളി കൂടി ചേര്‍ത്ത് വഴറ്റുക. എണ്ണ തെളിഞ്ഞു വരുമ്ബോള്‍ മഞ്ഞള്‍പൊടി, മുളകുപൊടി എന്നിവ ചേര്ത്ത്് ചൂടാക്കുക.

ഇനി കോഴിയിറച്ചി കൂടി ചേര്‍ത്തിളക്കി അല്‍പം ഉപ്പു കൂടി ചേര്‍ക്കുക. ഇറച്ചിയില്‍ നന്നായി മസാല പിടിച്ച ശേഷം അല്‍പം ചൂടു വെള്ളം ഒഴിക്കുക. ഒരു തിള വരുമ്ബോഴേക്കും അരച്ച്‌ വെച്ചിരിക്കുന്ന മസാലയും തേങ്ങയും ചേര്‍ത്ത് വീണ്ടും ഇളക്കുക.

ഇനി അടച്ചു വെച്ച്‌ വേവിയ്ക്കുക. അടുപ്പില്‍ നിന്നും വാങ്ങാറാവുമ്ബോഴേക്കും നാരങ്ങാ നീരും കൂടി ചേര്‍ത്തിളക്കുക. അടുപ്പില്‍ നിന്നും വാങ്ങിക്കഴിഞ്ഞാല്‍ കറിയ്ക്കു മുകളിലായി കറിവേപ്പിലയോ മല്ലിയിലയോ വിതറി അലങ്കരിക്കാം. ചെട്ടിനാട് കോഴിക്കറി തയ്യാര്‍.

Dailyhunt

Leave a Reply

Your email address will not be published. Required fields are marked *