KOYILANDY DIARY

The Perfect News Portal

ഇടിവെട്ട് ‘ഇടിമുളക് കൂര്‍ക്ക’

കൂര്‍ക്ക പ്രിയര്‍ക്ക് പരീക്ഷിക്കാന്‍ ഇതാ വ്യത്യസ്തമായ ഒരു കൂര്‍ക്ക വിഭവം… ‘ഇടിമുളക് കൂര്‍ക്ക’!

നി ങ്ങള്‍ ഒരു കൂര്‍ക്ക പ്രേമിയാണോ…! എങ്കില്‍ ഈ വിഭവം തീര്‍ച്ചയായും ഉണ്ടാക്കി നോക്കണം… ‘ഇടിമുളക് കൂര്‍ക്ക’ നിങ്ങളുടെ കൂര്‍ക്ക പ്രേമം കൂട്ടും.. തീര്‍ച്ച…

ചേരുവകള്‍
രണ്ടര കപ്പ് കൂര്‍ക്ക വേവിച്ചത്
കാല്‍ കപ്പ് വെളിച്ചെണ്ണ
അര കപ്പ് ഉള്ളി (ചെറുതായി അരിഞ്ഞത്)
അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി
അര ടീസ്പൂണ്‍ ജീരകം
1 ടീസ്പൂണ്‍ മല്ലി
10 വറ്റല്‍മുളക്
5 അല്ലി വെളുത്തുള്ളി
ആവശ്യത്തിന് ഉപ്പ്
ആവശ്യത്തിന് കറിവേപ്പില

Advertisements

തയ്യാറാക്കുന്ന വിധം
ഉള്ളി, വെളുത്തുള്ളി, ജീരകം, വറ്റല്‍മുളക് എന്നിവ നന്നായി ചതച്ചെടുത്ത് മാറ്റിവയ്ക്കുക. ഒരു പാനില്‍ ആവശ്യത്തിന് എണ്ണയൊഴിച്ച്‌ മല്ലി, കറിവേപ്പില എന്നിവയോടൊപ്പം നേരത്തേ ചതച്ചു വച്ചിരിക്കുന്ന കൂട്ടും കൂടി ചേര്‍ത്തിളക്കുക.

അരപ്പിന്റെ പച്ച മണം മാറുമ്ബോഴേക്കും ഇതിലേക്ക് നേരത്തേ വേവിച്ചു വച്ചിരിക്കുന്ന കൂര്‍ക്കയും മഞ്ഞള്‍പ്പൊടിയും ഉപ്പും കൂടി ചേര്‍ത്തിളക്കുക.

അഞ്ചു മിനിറ്റു കഴിഞ്ഞ് അല്‍പം എണ്ണ കൂടി ചേര്‍ത്ത് നന്നായി തോര്‍ന്നു വരുന്നതു വരെ മൂപ്പിച്ചെടുക്കുക. ഇടിമുളക് കൂര്‍ക്ക തയ്യാര്‍.

Leave a Reply

Your email address will not be published. Required fields are marked *