KOYILANDY DIARY

The Perfect News Portal

പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ പുതിയ നീക്കവുമായി എയര്‍ഇന്ത്യ രംഗത്ത്

ഡല്‍ഹി: പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ പുതിയ നീക്കവുമായി എയര്‍ഇന്ത്യ രംഗത്ത്. പരസ്യങ്ങള്‍ നല്‍കാന്‍ പുതിയ മാര്‍ഗങ്ങളാണ് എയര്‍ ഇന്ത്യ സ്വീകരിക്കുന്നത്.ഇതിന്റെഭാഗമായി പരസ്യങ്ങളുമായി എയര്‍ഇന്ത്യ റോഡുകളിലേക്ക് ഇറങ്ങുകയാണ്.22000ത്തോളം വരുന്ന ജീവനക്കാരോട് എയര്‍ഇന്ത്യയുടെ പരസ്യം കാറിന്റെ മുന്‍ഗ്ലാസില്‍ പതിക്കാന്‍ കമ്പനി നിര്‍ദേശിച്ചുകഴിഞ്ഞു.സര്‍ക്കുലര്‍ വഴിയാണ് വെള്ളിയാഴ്ച ഇത് സംബന്ധിച്ച്‌ കമ്പനി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത്.”ഞങ്ങളുടെ ബ്രാന്‍ഡ് പ്രോത്സാഹിപ്പിക്കുന്നതിന് ഞങ്ങളുടെ ജീവനക്കാര്‍ പരസ്യം അവരുടെ കാറിന്റെ ഗ്ലാസില്‍ പതിക്കണം”, വാര്‍ത്ത സ്ഥിരീകരിച്ച്‌ എയര്‍ ഇന്ത്യ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ സീനിയര്‍ മാനേജര്‍, ധനഞ്ജയ് കുമാര്‍ പറഞ്ഞു.

കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി രൂപീകരിച്ച പ്രത്യേക കമ്മിറ്റിയുടെ യോഗത്തിന് ശേഷം ഇന്ധനത്തിനുള്ള പണം ചെലവാക്കുന്നതിനാല്‍ ജീവനക്കാര്‍ കാറിന്റെ മുന്‍ഗ്ലാസില്‍ പരസ്യം നിര്‍ബന്ധമായും പതിക്കണമെന്ന് നിര്‍ദേശം കൊടുക്കണമെന്നായിരുന്നു ആദ്യ തീരുമാനം.സീനിയര്‍ മാനേജര്‍ ഗ്രേഡിലുള്ളവരും അതിന് മുകളിലുള്ളവരുമായിരുന്നു യോഗത്തില്‍ പങ്കെടുത്തിരുന്നത്. തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ പുതിയ നീക്കം ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അശ്വനി ലോഹാനി ബുധനാഴ്ച വിശദീകരിച്ചു.എയര്‍ഇന്ത്യയുടെ പരസ്യം കൂടുതല്‍ വ്യാപകമാക്കുന്നകിനും പരസ്യങ്ങള്‍ക്ക് നല്‍കുന്ന തുക കുറയ്ക്കുന്നതിനുമായി മറ്റ് മാര്‍ഗങ്ങളാണ് കമ്പനി ആലോചിക്കുന്നത്.അതിന്റെ ഭാഗമായി എല്ലാ ജീവനക്കാരെയും പദ്ധതിയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം. ഇന്ന് മുതല്‍ പുതിയ സ്കീമുകള്‍ എന്തെങ്കിലും കമ്പനി ഇറക്കുകയാണെങ്കില്‍ അത് അവരവടുടെ കാറുകളില്‍ പരസ്യമായി പതിക്കാന്‍ ജീവനക്കാര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *