KOYILANDY DIARY

The Perfect News Portal

വാട്സ്‌ആപ്പ് ഗ്രൂപ്പുകളില്‍ ക്രമസമാധാന നിലതകരുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിച്ചാല്‍ ഗ്രൂപ്പ് അഡ്മിനെതിരെ നിയമനടപടി സ്വീകരിക്കുo

ഝാര്‍ഖണ്ഡ്: വാട്സ്‌ആപ്പ് ഗ്രൂപ്പുകളില്‍ ക്രമസമാധാന നിലതകരാന്‍ കാരണമാകുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിച്ചാല്‍ ഗ്രൂപ്പ് അഡ്മിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ്. ഗ്രൂപ്പുകളിലെ ഉള്ളടക്കത്തിന് അഡ്മിനാണ് പൂര്‍ണ ഉത്തരവാദി, ആരു തന്നെ അയച്ച സന്ദേശമാണെങ്കിലും ഗ്രൂപ്പില്‍ അത് എത്തിയാല്‍ അഡ്മിന്റെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കാം. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സാധിക്കില്ലെങ്കില്‍ ഗ്രൂപ്പുകളുടെ അഡ്മിനായി തുടരരുതെന്നും പുതിയ സര്‍ക്കുലറില്‍ പറയുന്നു.

ഝാര്‍ഖണ്ഡിലെ ജംതാര ജില്ലയില്‍ ബീഫ് സംബന്ധിച്ച തമാശ ഫോര്‍വേഡ് ചെയ്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട 22 വയസുള്ള യുവാവ് പോലീസ് കസ്റ്റഡിയില്‍ വെച്ച്‌ മരിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു നടപടി. മരണകാരണം വാട്സ്‌ആപ്പ് ആണെന്ന് പറഞ്ഞാണ് പോലീസ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കെതിരായ സര്‍ക്കുലര്‍ ഇറക്കിയത്.

സര്‍ക്കുലറിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ:

Advertisements
  • 1 വാട്ട്സ്‌ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് ധാരാളം ഉത്തരവാദിത്തമുണ്ട് എന്ന് അവര്‍ മനസിലാക്കണം. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയില്ലെങ്കില്‍ അഡ്മിനായി തുടരരുത്.
  • 2 അഡ്മിന് പരിചയമുള്ളവരെ മാത്രമേ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുത്താന്‍ പാടുള്ളു.
  • 3 ഗ്രൂപ്പുകളില്‍ കിംവദന്തികളോ തെറ്റായ വിവരങ്ങളോ ആരെങ്കിലും അയച്ചാല്‍ ഉടന്‍ തന്നെ അവ നീക്കം ചെയ്യണം. കൂടാതെ ആ സന്ദേശം അയച്ച അംഗത്തെ പുറത്താക്കണം.
  • 4 ഗ്രൂപ്പിലെത്തുന്ന കിംവദന്തി സമാധാനപൂര്‍ണ്ണമായ സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്നതാണെങ്കില്‍ അത് പൊലീസിനെ അറിയിക്കാനുള്ള ബാധ്യത അഡ്മിനാണ്.
  • 5 ഗ്രൂപ്പിലെത്തുന്ന കിംവദന്തികള്‍ക്കെതിരെ അഡ്മിന്‍ പ്രതികരിക്കുന്നില്ലെങ്കില്‍ അതിന്റെ പേരില്‍ ഐടി നിയമവും ഐപിസിയും അനുസരിച്ച്‌ അഡ്മിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കും.
  • 6 പൊലീസിന്റെ ഈ സര്‍ക്കുലര്‍ വാട്ട്സ്‌ആപ്പിന് മാത്രമല്ല, മറ്റ് സമൂഹ മാധ്യമങ്ങള്‍ക്കും ബാധകമാണെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *