KOYILANDY DIARY

The Perfect News Portal

കുവൈത്തില്‍ ബസ്, ടാക്സി നിരക്ക് കൂട്ടി ഉത്തരവായി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ബസ്, ടാക്സി നിരക്ക് കൂട്ടി ഉത്തരവായി. ആഭ്യന്തര മന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അസ്സബാഹ് ആണ് ചൊവ്വാഴ്ച വൈകീട്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതനുസരിച്ച്‌ സ്പെഷല്‍ ടാക്സികള്‍ക്ക് മിനിമം ചാര്‍ജ് 500 ഫില്‍സ് ആണ്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 150 ഫില്‍സ് ആവും. കാത്തുനില്‍ക്കുന്നതിന് ഒരു മിനിറ്റിന് 50 ഫില്‍സ് നല്‍കണം. എയര്‍പോര്‍ട്ടിലേക്കുള്ള നിരക്കുകളും വര്‍ധിപ്പിച്ചിട്ടുണ്ട്.

റോമിങ് ടാക്സികള്‍ക്കു 350 മിനിമം ചാര്‍ജ്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും125 ഫില്‍സു നല്‍കണം . 40 ഫില്‍സാണു റോമിങ് ടാക്സികളുടെ വെയ്റ്റിങ് ചാര്‍ജ്ജ്. കാള്‍ ടാക്സിക്ക് മിനിമം നിരക്ക് 600 ഫില്‍സ് ആണ്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 200 ഫില്‍സ് നല്‍കണം. കാത്തിരിപ്പിന് ഓരോ മിനിറ്റിനും 70 ഫില്‍സ് ആണ്.

ഒരു സ്റ്റേജിന് 150 ഫില്‍സ് ആണ് പുതിയ നിരക്കനുസരിച്ച്‌ ബസ് ചാര്‍ജ്. കുവൈത്ത് സിറ്റിയില്‍നിന്ന് മൂന്നാം റിങ് റോഡിന് സമീപത്തേക്കും തിരിച്ചും 200 ഫില്‍സാണ് പുതിയ നിരക്ക്. സിറ്റിയില്‍നിന്ന് നാലാം റിങ് റോഡ് പരിധിയിലെ താമസസ്ഥലങ്ങളിലേക്ക് 250 ഫില്‍സ്, അഞ്ചാം റിങ് റോഡ് പരിധിയിലേക്ക് 300 ഫില്‍സ്, ആറാം റിങ് ഭാഗത്തേക്ക് 350 ഫില്‍സ്, അഹ്മദി ഫഹാഹീല്‍ ഭാഗത്തേക്ക് 600 ഫില്‍സ്, ഫിന്‍ദാസ് ഭാഗത്തേക്ക് 500 ഫില്‍സ്, ജഹ്റ ഭാഗത്തേക്ക് 600 ഫില്‍സ്, അബ്ദലി, സാല്‍മി, നുവൈസിബ് ഭാഗത്തേക്ക് രണ്ടര ദീനാര്‍ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.

Advertisements