KOYILANDY DIARY

The Perfect News Portal

പെട്രോൾ ഡീസൽ വില വർദ്ധനക്കെതിരെ CITU പ്രതിഷേധ ധർണ്ണ

കൊയിലാണ്ടി: പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ചും, 15 വർഷം പഴക്കമുള്ള ഡീസൽ ഓട്ടോകൾ റോഡിൽ നിന്ന് പിൻവലിക്കണമെന്ന കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ച് ഓട്ടോ, ടാകസി, ലൈറ്റ് മോട്ടോർ ഫെഡറേഷൻ (CITU) നേതൃത്വത്തിൽ കൊയിലാണ്ടി പ്രെട്രോൾ ബങ്കിന് മുൻവശം പ്രതിഷേധ ധർണ്ണ നടത്തി. ഫെഡറേഷൻ ജില്ലാ സെക്രട്ടറി എ സോമശേഖരൻ ഉൽഘാടനം ചെയ്തു. കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ.കെ ശിവദാസൻ സ്വാഗതവും, ഗോപി ഷെൽട്ടർ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *