KOYILANDY DIARY

The Perfect News Portal

സ്വാശ്രയ കോളേജുകള്‍ക്ക് ഓംബുഡ്സ്മാനെ നിയമിക്കാന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല തീരുമാനിച്ചു

തൃശൂര്‍: സംസ്ഥാനത്തെ മുഴുവന്‍ സ്വാശ്രയ എഞ്ചിനിയറിംഗ് കോളേജുകളിലും വിദ്യാര്‍ത്ഥികളുടെ പരാതികള്‍ പരിശോധിക്കുന്നതിന് സ്വതന്ത്ര ഓംബുഡ്സ്മാനെ നിയമിക്കാന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല തീരുമാനിച്ചു. ജില്ലാ ജഡ്ജിയുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കും ഓംബുഡ്സ്മാനാവുക. തൃശൂര്‍ നെഹ്റു എഞ്ചിനിയറിംഗ് കോളേജില്‍ ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തെ തുടര്‍ന്നാണിത്.

സംസ്ഥാനത്തെ 155 എഞ്ചിനിയറിംഗ് കോളേജുകളിലും സാങ്കേതിക സര്‍വകലാശാലയിലെ വിദഗ്ദ്ധര്‍ സന്ദര്‍ശനം നടത്താനും തീരുമാനിച്ചു. ഓംബുഡ്സ്മാനോട് വിദ്യാര്‍ത്ഥികള്‍ക്ക് പരാതികള്‍ പറയാം. പരാതികള്‍ പരിശോധിച്ച ശേഷം ആവശ്യമായ പരിഹാരങ്ങള്‍ ഓംബുഡ്സ്മാന്‍ നിര്‍ദേശിക്കുകയും ചെയ്യും. ഓംബുഡ്സ്മാന്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കോളേജുകളുടെ അഫിലിയേഷന്‍ പുതുക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുക.

Leave a Reply

Your email address will not be published. Required fields are marked *