KOYILANDY DIARY

The Perfect News Portal

സിപിഐ എം പള്ളൂര്‍ ലോക്കല്‍ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്

മയ്യഴി : സിപിഐ എം പള്ളൂര്‍ ലോക്കല്‍ സെക്രട്ടറിയും സിഐടിയു നേതാവുമായ വടക്കന്‍ ജനാര്‍ദനന്റെ കോയ്യോട്ടുതെരുവിലെ വീടിന് നേരെ ആര്‍എസ്എസ് ബോംബേറ്. തിങ്കളാഴ്ച പുലര്‍ച്ചെ മുന്നോടെയുണ്ടായ ബോംബേറില്‍ മുന്‍വശത്തെ വാതില്‍ ഭാഗികമായി തകര്‍ന്നു.

ചുമരിനും കേടുപറ്റി. മുന്‍വശത്തെ ഓടുകള്‍ ഇളകിതെറിച്ചു. മൂന്ന് ബൈക്കിലെത്തിയ സംഘമാണ് ബോംബേറിഞ്ഞത്. ജനാര്‍ദനനും ഭാര്യയും രണ്ട് മക്കളുമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. അതിശക്തവും മാരകവുമായ ബോംബാണ് പ്രയോഗിച്ചത്. കിലോമീറ്റര്‍ അകലെ വരെ സ്ഫോടന ശബ്ദംകേട്ടിരുന്നു.

ഞായറാഴ്ച രാത്രി എട്ടോടെ സിപിഐഎം മുക്കുവന്‍ പറമ്പ് ബ്രാഞ്ച് സെക്രട്ടറിയും പാനൂരിലെ വ്യാപാരിവ്യവസായി സമിതി നേതാവുമായ കെ രാജന്റെ വെസ്റ്റ്പള്ളൂരിലെ വീടിനും ബോംബേറുണ്ടായി. ചുമരില്‍ തട്ടിയാണ് ബോംബ്പൊട്ടിയത്. ഈസ്റ്റ്പള്ളൂരിലെ സിപിഐ എം പ്രവര്‍ത്തകന്‍ കൂവാത്തീന്റവിട ലിജീഷ്, ചാലക്കര ബ്രാഞ്ച് സെക്രട്ടറി കെ പി വത്സന്‍ എന്നിവരുടെ വീടുകള്‍ക്കും ബോംബേറുണ്ടായി. അക്രമത്തില്‍ പ്രതിഷേധിച്ച് പള്ളൂര്‍മേഖലയില്‍ ഹര്‍ത്താലാചരിക്കുകയാണ്.

Advertisements

സിപിഐ എം ജില്ലസെക്രട്ടറി പി. ജയരാജന്‍, ഏരിയസെക്രട്ടറി എം. സി. പവിത്രന്‍, എംഎല്‍എമാരായ ഡോ വി രാമചന്ദ്രന്‍, എ. എന്‍. ഷംസീര്‍, നഗരസഭ ചെയര്‍മാന്‍ സി. കെ. രമേശന്‍, പുഞ്ചയില്‍നാണു, വാഴയില്‍ശശി എന്നിവര്‍ വീടുകള്‍ സന്ദര്‍ശിച്ചു. പള്ളൂര്‍ ടൗണില്‍ നൂറ്കണക്കിനാളുകള്‍ അണി.നിരന്ന പ്രകടനവും യോഗവുമുണ്ടായി. എം സി പവിത്രന്‍, പി. പി. സനില്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *