KOYILANDY DIARY

The Perfect News Portal

ഷുഹൈബ് വധക്കേസ്; സിബിഐ അന്വേഷണത്തിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ ഇന്ന് പരിഗണിക്കും

കൊച്ചി: ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുപ്രീം കോടതി അഭിഭാഷകന്‍ വിജയ് അന്‍സാരിയാണ് സര്‍ക്കാരിനായി ഹാജരാകുന്നത്.

കേസിന്റെ അന്വേഷണം ഒരു വര്‍ഷം മുന്‍പ് സിംഗിള്‍ ബെഞ്ച് സിബിഐക്ക് വിട്ടിരുന്നു. അന്വേഷണം പൂര്‍ത്തിയായതാണെന്നും ഗൂഡാലോചന അടക്കം വിശദമായി അന്വേഷിച്ചതാണെന്നും അതിനാല്‍ കേന്ദ്ര ഏജന്‍സി വീണ്ടും അന്വേഷിക്കേണ്ടതില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

2018 ഫെബ്രുവരി 12 ന് അര്‍ദ്ധരാത്രി എടയന്നൂര്‍ തെരൂരില്‍ വച്ചാണ് ഷുഹൈബിനെ സിപിഎം ഗുണ്ടകള്‍ വെട്ടികൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിക്കുന്നതിന് മുന്‍പ് രക്തം വാര്‍ന്നായിരുന്നു ഷുഹൈബിന്റെ മരണം.

Advertisements

ആക്രമണത്തില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ പങ്ക് കുറ്റപത്രത്തിലും എടുത്തു പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *